Bollywood
ദളപതിയും അല്ലു അര്‍ജുനും ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്തോ കഴിക്കുന്നു; ഹൃതിക് റോഷന്റെ സംശയം!
ദളപതിയും അല്ലു അര്‍ജുനും ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്തോ കഴിക്കുന്നു; ഹൃതിക് റോഷന്റെ സംശയം!
ദളപതി വിജയെക്കുറിച്ചും അല്ലു അര്‍ജുനെക്കുറിച്ചും ഹൃതിക് റോഷന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.അല്ലു അര്ജുന് ഊര്ജ്ജസ്വലതോയെടുയം ശക്തനും പ്രചോദനം നല്കുന്ന ആളുമാണ്. അതുപോലെ വിജയ് അദ്ദേഹം ആരുമറിയാതെ രഹസ്യമായി എന്തോ ഒരു ഡയറ്റ് നടത്താറുണ്ട്. കാരണം ഇവരുടെ എനര്‍ജിയുടെ പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. അവര്‍ ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എനിക്കും താല്പര്യമുണ്ട്.
സ്വന്തം ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശീലനമാണ് കൂടുതലുമെന്നായിരുന്നു ഉത്തരം. എല്ലാം ശരിയാണെങ്കില്‍ പിന്നെ അതിനെ കുറിച്ചങ്ങ് മറന്നേക്കു. പൂര്‍ണമായും മറന്ന് പിന്നെ നിങ്ങള്‍ സ്വയം ആസ്വദിക്കുക. നിങ്ങളൊരു താരമാണെങ്കില്‍ മുഖഭാവങ്ങള്‍ കൂടി ഓര്‍ക്കണം. എന്നാല്‍ നിങ്ങളൊരു നര്ത്തകനാണെങ്കില് ഒരുപാട് കഴിവുകള്‍ കളിക്കുന്നതിനിടെ തന്നെ ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം സിനിമയില്‍ ഒരു ഡാന്‍സറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത് ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ അത് ആസ്വദിക്കുന്നുണ്ടെന്ന് മുഖത്ത് നിന്ന് തന്നെ അറിയാന്‍ സാധിക്കും.
നിങ്ങളുടെ മുഖത്ത് ആ സന്തോഷമുണ്ടെങ്കില്‍ സ്റ്റെപ് തെറ്റിയാല്‍ പോലും ആറും അറിയില്ലെന്നും താരം പറയുന്നു. അടുത്ത കാലത്തൊന്നും താന്‍ തെന്നിന്ത്യന്‍ സിനിമകളൊന്നും കണ്ടിട്ടില്ല. എന്നാല്‍ ഇവിടെയുള്ള താരങ്ങളുടെയും ടെക്നിഷ്യന്മാരുടെയും വലിയ ആരാധകനാണ് ഞാന്‍. ഇവിടുന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതാണ് ഞാന്‍ അതിനെ സ്നേഹിക്കാന്‍ കാരണം.
about allu arjun and vijay
