Connect with us

“നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞില്ല”;അരിസ്‌റ്റോ സുരേഷിനെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ട എലീനയുടെ പ്രതികരണം!

Malayalam Breaking News

“നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞില്ല”;അരിസ്‌റ്റോ സുരേഷിനെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ട എലീനയുടെ പ്രതികരണം!

“നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞില്ല”;അരിസ്‌റ്റോ സുരേഷിനെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞത് കേട്ട എലീനയുടെ പ്രതികരണം!

മലയാളികളുടെ പ്രിയങ്കരനായ അരിസ്റ്റോ സുരേഷിനെ അറിയാത്തവർ വിരളമാകും”മുത്തേ പൊന്നെ പിണങ്ങല്ലേ’എന്ന ഗാനം പാടാത്തവരും വിരളമാകും,അതുമാത്രമല്ല തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനാണ് സുരേഷ്.കൂടാതെ അരിസ്റ്റോ സുരേഷ് എന്ന് പറഞ്ഞാൽ പിന്നെ അറിയാത്തവർ ആരുമില്ല. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു അരിസ്റ്റോ സുരേഷിനെ “ആക്ഷൻ ഹീറോ ബിജു” എന്ന ചിത്രത്തിലെ ഒറ്റ ഗാനത്തോടെയാണ് മലയാളികൾക്ക് പ്രിയങ്കരനായത്. കൂട്ടുകാർക്കൊപ്പം ഡെസ്‌കിൽ കൊട്ടിപ്പാടിയാണ് സംഗീതലോകത്തിലേക്ക് സുരേഷ് കാലെടുത്തുവച്ചത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ വിശേഷങ്ങളും സൗഹൃദങ്ങളും ഒരു എന്ന പരിപാടിയിൽ പങ്കുവയ്ക്കുകയാണ് താരം. തന്നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ തന്റെ കൂട്ടുകാരോട് ചോദിക്കണമെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്.

സുഹൃത്തുക്കളുടെ വാക്കുകൾ ഇങ്ങനെ…

“ഞങ്ങൾക്ക് സുരേഷേട്ടനുമായി ഒരുപാട് കാലത്തെ ബന്ധമാണുള്ളത്,കൂടാതെ എല്ലാ കാര്യത്തിലും സഹകരിക്കുന്ന വ്യക്തിയാണ് സുരേഷേട്ടൻ.മാത്രമല്ല ഇപ്പോൾ സിനിമയിലൊക്കെ എത്തിയത് കൊണ്ട് സന്തോഷമാണുള്ളത്.അങ്ങനെ ചുരുക്കത്തിൽ പറഞ്ഞാൽ നല്ലൊരു വ്യക്തിയാണ് സുരേഷേട്ടൻ.കൂടാതെ ഞങ്ങളുടെ പണ്ടത്തെ സുരേഷും ഇപ്പോഴത്തെ സുരേഷും തമ്മിൽ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.”അതുപോലെ സുരേഷ് പണ്ട് തൊട്ടേ പാട്ടുകൾ എഴുതും, അന്ന് എഴുതിയ ഒരു പാട്ട് മുത്താരം ക്ഷേത്രത്തിൽ വച്ച് പന്തളം ബാലൻ പാടിയിരുന്നു. നമ്മളോടൊപ്പം കളിച്ചുവളർന്ന ഒരു കൂട്ടുകാരൻ ഇത്രയും വലിയ നിലയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. പക്ഷേ സുഹൃത്തുകളുടെ ഈ മറുപടി കേട്ട് പരിപാടിക്കിടെ അവതാരക എലീന പടിക്കൽ അരിസ്റ്റോ സുരേഷിനെ ഒന്ന് ട്രോളി.അതാണിപ്പോൾ വൈറലാകുന്നത് “നിങ്ങൾ ഇങ്ങനെയുള്ള ഒരാളാണെന്ന് അറിഞ്ഞില്ല സുരേഷേട്ടാ” എന്നായിരുന്നു എലീനയുടെ പരിഹാസം. സുരേഷിന് അസാന്നിദ്ധ്യത്തിലായിരുന്നു സുഹൃത്തുക്കൾ അദ്ദേഹത്തെ കുറിച്ച് വാതോരാതെ സംസാരിച്ചത്.

about alina

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top