Connect with us

ആലിയയുടെയും രണ്‍ബീറിൻറെയും വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദീപിക!

Bollywood

ആലിയയുടെയും രണ്‍ബീറിൻറെയും വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദീപിക!

ആലിയയുടെയും രണ്‍ബീറിൻറെയും വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദീപിക!

ബോളിവുഡ് താരങ്ങളായ നടൻ രൺബീറിൻറെയും നടി ആലിയയുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.താരങ്ങളുടെ പ്രണയവും ഡേറ്റിംഗുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ ഇരുവരുടെയും വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടി ദീപിക പദുകോൺ.

താരങ്ങളുടെ പ്രണയത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായപ്പോൾ തന്നെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ക്ഷണകത്ത് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതൊക്ക വ്യാജമാണെന്ന് ചൂണ്ടിക്കാണ്ടി താരങ്ങളും അവരുമായി ബന്ധപ്പെട്ട വ്യത്തങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള സൂചന നൽകിയ നടിയും രൺബീറിന്റെ മുൻകാമുകിയുമായ ദീപിക രംഗത്തെത്തിയിരിക്കുന്നത്.

ഫിലിം കമ്പനി സംഘടിപ്പിച്ച ടോക്ക് ഷോയിൽ ആണ് ദീപികയുടെ വെളിപ്പെടുത്തൽ . ആലിട്ട്, രൺവീർ സിങ്, വിജയ് ദേവേരകൊണ്ട, ആയുഷ്മാൻ ഖുറാന, മനോജ് വാജ്പോയി, വിജയ് സേതുപതി, പാർവതി എന്നിവർ പങ്കെടുത്ത ചാറ്റ് ഷോയിൽ., ഇന്ത്യൻ സിനിമയിൽ നിന്ന് ആരുടെ അടുത്ത് നിന്നാകും താങ്കൾ ഉപദേശം സ്വീകരിക്കുക എന്ന് വിജയ് ദേവേരകൊണ്ടയോടുള്ള അവതാരകയുടെ ചോദ്യമണ് തുടക്കമിട്ടത്. ദീപികയേയും ആലിയയേയും വലിയ ഇഷ്ടമാണ്. എന്നാൽ ദീപികയുടെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ തന്നെ മറുപടിയുമായി ദീപിക എത്തുകയായിരുന്നു. ആലിയയും വിവാഹിതയാകാൻ പോകുകയാണ്… ഉടൻ തന്നെ ഇതിന് മറുപടിയുമായി ആലിയ എത്തി. എക്സ്ക്യൂസ് മീ, ഇത് ഇപ്പോൾ എന്തിനാണ് പറയുന്നതെന്നായിരുന്നു ആലിയ ചോദിച്ചു. താൻ വെറുതെ പറഞ്ഞതാണെന്ന് പിന്നീട് ദീപിക മാറ്റി പറയുകയും ചെയ്തു. എന്തായാലും ആലിയ-രൺബീർ വീവാഹം ബോളിവുഡിൽ ചർച്ച വിഷയമായിട്ടുണ്ട്.

about alia bhatt and ranbir and deepika padukone

More in Bollywood

Trending

Recent

To Top