Bollywood
ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാര്‍ത്തകളില്‍ കഴമ്പുണ്ടോ? സത്യം ഇതാണ്!
ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാര്‍ത്തകളില്‍ കഴമ്പുണ്ടോ? സത്യം ഇതാണ്!
സിനിമയില്‍ സജീവമല്ലായിരുന്ന കാലത്തും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തയാകുന്ന വ്യക്തിയാണ് ഐശ്വയ റായ്.ഐശ്വര്യ അഭിഷേക് വിവാഹവും അവരുടെ കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.എന്നാൽ നിരവധി തവണ ഇവർ വിവാഹ മോചിതരായി എന്ന് വാർത്ത പ്രചരിച്ചിരുന്നു.ഇപ്പോള്‍ വീണ്ടും ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഒരു ചടങ്ങിനിടെയുള്ള പഴയ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇരുവരും ഡിവോഴ്സ് വക്കില്‍ എത്തി എന്ന വാര്‍ത്തയാണ് പരക്കുന്നത്.
ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചന്. വാര്‍ത്തയുടെ സത്യം എന്തെന്നറിയാം. ഇത്തരം റിപ്പോര്‍ട്ടുകളെ എത്രത്തോളം ഗൗനിക്കേണ്ട ആവശ്യമുണ്ടെന്നും അറിയാം. ഞങ്ങളുടെ ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നാമതൊരു ഘടകത്തെ അനുവദിക്കില്ല.ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്നവള്‍ക്കറിയാം.ഭാര്യ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു എന്നെനിക്കുമറിയാം,അഭിഷേക് പറഞ്ഞു. അവരവരുടെ സൗകര്യത്തിന് ഓരോരുത്തര്‍ക്ക് കാര്യങ്ങള്‍ പടച്ചുവിടാമെങ്കില്‍ അവര്‍ അങ്ങനെ തന്നെ പൊയ്ക്കോട്ടെ. എല്ലാവരെയും എല്ലായിപ്പോഴും തൃപ്തിപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല- അഭിഷേക് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ഇന്നും ബോളിവുഡ് പ്രേക്ഷകരുടെ ഇടയില്‍ തിളങ്ങി നില്‍ക്കുന്നത് നടി ഐശ്വര്യ മാത്രമാണ്.
about aiswarya-abhishek
