Social Media
വെള്ള നിറത്തിലുള്ള കുർത്തയണിഞ്ഞ് ഐശ്വര്യയും മകൾ ആരാധ്യയും;വൈറലായി ചിത്രം!
വെള്ള നിറത്തിലുള്ള കുർത്തയണിഞ്ഞ് ഐശ്വര്യയും മകൾ ആരാധ്യയും;വൈറലായി ചിത്രം!
By
ലോക സുന്ദരി ഐശ്വര്യ റായിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല.പല കാരങ്ങൾകൊണ്ടും താരം എന്നും പ്രിയങ്കരിയാണ് വിവിധ ഭാഷകളിൽ താരം നിറഞ്ഞു നിന്നിട്ടുണ്ട് അതുകൊണ്ട് തന്നെ ലോക സുന്ദരിയാണ് ഐശ്വര്യ റായ്.ഏതൊരു ഭാഷയിലാണെങ്കിൽ പോലും ആ ചിത്രം വൻ വിജയമാവും കാഴ്ച വെക്കുക.അത്രത്തോളം ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുന്നതും വൈറലാകുന്നതും.താരത്തിന്റെ ഗ്ലാമറും,ചിത്രങ്ങളുംകൊണ്ടൊക്കെ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ്.
അതിനൊപ്പമായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹവും ശേഷം മകൾ ആരാധ്യയുടെ കടന്നു വരവും.വളരെ ആഘോഷമാകുകയും സോഷ്യൽ മീഡിയ ആഘോഷമാക്കിയ സംഭവങ്ങളാണിത്.ആരാധ്യയുടെ വരവിനു ശേഷം ഇപ്പോഴും ഐശ്വര്യയോടപ്പം ആരാധ്യയും ഉണ്ടാകാറുണ്ട്.മകളെ ഒരുപാട് സ്നേഹിക്കുന്ന അമ്മയാണ് ഐശ്വര്യ എന്നാണ് പൊതുവെ ഉള്ള സംസാരവും.മകൾ ആരാധ്യയ്ക്കൊപ്പമല്ലാതെ ഐശ്വര്യ റായ് ബച്ചനെ പൊതുവിടങ്ങളിൽ കാണാൻ കഴിയാറില്ല. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂര്‍ണ്ണമായും അവള്‍ക്ക് ചുറ്റുമാണ്. സിനിമാ അഭിനയത്തിനും തന്റെ കരിയറിനും വരെ പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്.
മുംബൈ രാമകൃഷ്ണ മിഷനിൽ നടന്ന ദുർഗ പൂജയിലും പങ്കെടുക്കാൻ മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. അമ്മയും മകളും ഒരേ നിറമുളള വസ്ത്രമാണ് ദുർഗ പൂജയ്ക്കായി തിരഞ്ഞെടുത്തത്. ഐശ്വര്യ വെളള ചുരിദാറാണ് ധരിച്ചിരുന്നത്. ആരാധ്യയാകട്ടെ വെളള കുർത്തയ്ക്കൊപ്പം ഓറഞ്ച് നിറമുളള ലെഗിൻസും ദുപ്പട്ടയുമാണ് തിരഞ്ഞെടുത്തത്. അമ്മ വൃന്ദ റായ്‌യും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു.
ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്”.
മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന ദുർഗ പൂജയിൽ ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ആലിയ ഭട്ട്, ഹൃത്വിക് റോഷൻ, റാണി മുഖർജി, കജോൾ, മൗനി റോയ്, രൺബീർ കപൂർ അടക്കം നിരവധി താരങ്ങളാണ് ദേവീ അനുഗ്രഹത്തിനായി പൂജയിൽ പങ്കെടുത്തത്.
about aishwarya rai and aaradhya bachan
