Connect with us

സിനിമയില്‍ പശുവിനെയാണ് കാണിക്കുന്നതെങ്കില്‍ അത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമെന്ന് അടൂർ!

Malayalam

സിനിമയില്‍ പശുവിനെയാണ് കാണിക്കുന്നതെങ്കില്‍ അത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമെന്ന് അടൂർ!

സിനിമയില്‍ പശുവിനെയാണ് കാണിക്കുന്നതെങ്കില്‍ അത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുമെന്ന് അടൂർ!

പുതിയ സാമൂഹ്യസാഹചര്യത്തില്‍ സെന്‍സറിങ് സിനിമാക്കാര്‍ക്ക് കടുത്ത വെല്ലുവിളിയാണെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍. സിനിമയില്‍ മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിക്കുന്നത് ഏറെ പ്രയാസകരമായി മാറി. സെന്‍സറിങ് കടമ്ബ കടക്കാന്‍ അത് പ്രയാസമുണ്ടാക്കും. സിനിമയില്‍ പശുവിനെയാണ് കാണിക്കുന്നതെങ്കില്‍ അത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കും. ഇപ്പോള്‍ ഫ്രെയിമില്‍ പശുവുണ്ടെങ്കില്‍ സെന്‍സറിങ് കുഴപ്പങ്ങളില്‍നിന്ന് രക്ഷനേടാന്‍ ഇലക്‌ട്രോണിക് ആയി അത് തൂത്തുകളയുകയാണ് സിനിമാക്കാര്‍ ചെയ്യുന്നതെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. മൃഗങ്ങള്‍ ഉള്‍പ്പെട്ടാലും ഒകെ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കാന്‍ ഹരിയാനയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവസ്ഥര്‍ വെളിപ്പെടുത്തിയിട്ടുള്ളകാര്യവും അടൂര്‍ ചൂണ്ടിക്കാട്ടി. ദോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിമാനുഷികനായ നായകന്‍, നായകന്റെ പൈങ്കിളി തുടങ്ങിയവയാണ് ഇന്നും പല സിനിമകളിലും കാണുന്നത്. എന്നാല്‍, ചില പുതുതലമുറ സംവിധായകര്‍ സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമകള്‍ എടുത്തുതുടങ്ങി. എന്നാല്‍, സിനിമകളെ ഇകഴ്‌ത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. പിന്നെയും എന്ന സിനിമ ഇറങ്ങിയ ദിവസംമുതല്‍, അതിനെതിരെ ഓണ്‍ലൈന്‍ പ്രചാരണമുണ്ടായി. ഒരു സിനിമ ഇറങ്ങി പൊട്ടിപ്പോയി എന്ന് പറയാനും കേള്‍ക്കാനും എല്ലാവര്‍ക്കും ഇഷ്ടമുണ്ട്. അവാര്‍ഡ് കിട്ടിയ സിനിമകള്‍ മോശമാണെന്ന് പ്രചരിപ്പിക്കുന്ന പ്രവണതയും ഏറിവരുന്നു. സാമൂഹ്യമാധ്യമം എന്നത് സാമൂഹ്യവിരുദ്ധരുടെ മാധ്യമമായി മാറി. എന്നാല്‍, ടെലിവിഷന്‍ ചാനലുകളുടെ മത്സരം അതിലും വഷളായി. മാന്യന്മാര്‍ വൈകുന്നേരങ്ങളില്‍ കയറിയിരുന്ന് വാടാപോടാ വിളിക്കുന്ന വേദിയായി ചാനലുകള്‍ പലതും മാറി. ടെലിവിഷന്‍ കാണുന്നത് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

about adoor gopalakrishnan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top