Connect with us

കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നു;സന്തോഷം പങ്കുവെച്ച് പ്രസന്നയും സ്നേഹയും!

Tamil

കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നു;സന്തോഷം പങ്കുവെച്ച് പ്രസന്നയും സ്നേഹയും!

കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നു;സന്തോഷം പങ്കുവെച്ച് പ്രസന്നയും സ്നേഹയും!

ഏവരുടെയും ഇഷ്ട്ട തറ ദമ്പതികൾ മാത്രമല്ലാതെ സിനിമയിലും എന്നും ഏറെ ഇഷ്ടമുള്ളവരാണ് സ്നേഹയും ,പ്രസന്നയും .തെന്നിന്ത്യന്‍ സിനിമയിലെ താരദമ്ബതികളിലൊരാളായ പ്രസന്നയും സ്നേഹയും പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിഹാന് കൂട്ടായി കുഞ്ഞതിഥി എത്തുന്നുന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. പ്രണയിച്ച്‌ വിവാഹിതരായവരാണ് ഇവര്‍. സന്തോഷത്തോടെ മുന്നേറുന്നതിനിടയിലാണ് ഇവര്‍ക്കരികിലേക്ക് വിഹാനും എത്തിയത്. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്നഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്‌നേഹ അഭിനയിച്ചിരുന്നു. വളരെ സെലക്ടീവായാണ് താരം സിനിമകള്‍ ചെയ്യുന്നത്.

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പ്രസവ ശേഷം തടികൂടിയിരുന്നുവെങ്കിലും വേലൈക്കാരന് വേണ്ടി താരം വണ്ണം കുറച്ചിരുന്നു. താരം ഇതേക്കുറിച്ച്‌ ആലോചിക്കുന്നതിനിടയിലായിരുന്നു സംവിധായകനും ഇതേ കാര്യത്തെക്കുറിച്ച്‌ ആവശ്യപ്പെട്ടത്. വേലൈക്കാരനായി ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നതെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. പല രംഗങ്ങളും വെട്ടി മാറ്റിയതിനെക്കുറിച്ച്‌ താരവും വ്യക്തമാക്കിയിരുന്നു. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയപ്പോഴായിരുന്നു ആരാധകര്‍ക്ക് സന്തോഷമായത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരകുടുംബത്തിന്‍രെ ലേറ്റസ്റ്റ് വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കാത്തിരിപ്പിലാണ്
ആരാധകരുടെ സ്വന്തം താരങ്ങളാണ് സ്‌നേഹയും പ്രസന്നയും. സിനിമയിലെ റൊമാന്‍സ് ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. പൊതുപരിപാടികളിലും മറ്റും ഒരുമിച്ചെത്തുന്നത് ആവര്‍ത്തിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്ബതികളെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

about actress sneha and prasanna

More in Tamil

Trending

Recent

To Top