Connect with us

മൂന്ന് യുവതികളെ ലൈം​ഗികമായി പീഡിപ്പിച്ചു; നടന്‍ ഡാനി മാസ്റ്റേഴ്സന്‍ അറസ്റ്റില്‍

News

മൂന്ന് യുവതികളെ ലൈം​ഗികമായി പീഡിപ്പിച്ചു; നടന്‍ ഡാനി മാസ്റ്റേഴ്സന്‍ അറസ്റ്റില്‍

മൂന്ന് യുവതികളെ ലൈം​ഗികമായി പീഡിപ്പിച്ചു; നടന്‍ ഡാനി മാസ്റ്റേഴ്സന്‍ അറസ്റ്റില്‍

അമേരിക്കന്‍ നടന്‍ ഡാനി മാസ്റ്റേഴ്‌സനെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്‌ളിക്‌സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരിസുകളില്‍ പ്രധാന താരമായിരുന്നു ഡാനി മാസ്റ്റേഴ്‌സന്‍. ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പിന്നീട് ഡാനി മാസ്റ്റേഴ്‌സണെ സീരിസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് നടനെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈകീട്ട് മൂന്ന് മണിയോടെ 3.3 മില്യണ്‍ ഡോളറിന്റെ ജാമ്യത്തില്‍ നടനെ വിട്ടയച്ചതായി ലോസ് ആഞ്ജലസ് കൗണ്ടി ഷെരീഫ് അറിയിച്ചു.

2001 മുതല്‍ 2003 വരെയുള്ള കാലയളവില്‍ ഡാനി മാസ്റ്റേഴ്സന്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അതേസമയം, ലൈംഗികാതിക്രമം ആരോപിച്ച്‌ നടനെതിരേ നല്‍കിയ മറ്റ് രണ്ട് കേസുകളില്‍ കുറ്റം ചുമത്തിയിട്ടില്ല. ഈ കേസുകളില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുറ്റം ചുമത്താതിരുന്നത്.

2001 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23 വയസുള്ള യുവതിയെയും 2003 ഏപ്രിലില്‍ 28 വയസുകാരിയെയും 2003 ഒക്ടോബറില്‍ മറ്റൊരു യുവതിയെയും നടന്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈ മൂന്ന് കേസുകളിലും കുറ്റം തെളിഞ്ഞാല്‍ പരമാവധി 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അതേസമയം, നടന്‍ നിരപരാധിയാണെന്നും കുറ്റ വിമുക്തനാകുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

about actor dani

More in News

Trending

Recent

To Top