Bollywood
ഗോസിപ്പുകൾ അഭിഷേകിനെ സാരമായി ബാധിച്ചു; അഭിഷേകിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ
ഗോസിപ്പുകൾ അഭിഷേകിനെ സാരമായി ബാധിച്ചു; അഭിഷേകിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.
എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.
വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാം വിവാഹ മോചന വാർത്തകൾക്ക് കരുത്ത് പകരുന്നതായിരുന്നു.
എന്നാൽ ഇത്തരം ഗോസിപ്പുകൾ പ്രചരിക്കുമ്പാഴും ഐശ്വര്യയോ അഭിഷേകോ ഇതിനോടൊന്നും പ്രതികരിക്കാറില്ല. തങ്ങളുടെ വ്യക്തി ജീവിതം എന്നും സ്വകാര്യമാക്കി സൂക്ഷിക്കാനാണ് ഇരുവരും ശ്രമിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം, പുറത്ത് നടക്കുന്ന ഇത്തരം ചർച്ചകൾ അഭിഷേകിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
തന്റെ വ്യക്തി ജീവിതം ചർച്ചയാകുന്നത് അഭിഷേകിന് അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. തനിക്കും ഐശ്വര്യയ്ക്കും ഇടയിലുള്ളത് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയത് അഭിഷേകിനെ കുപിതനാക്കിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നതെന്നാണ് വിവരം. എന്നാൽ ഇത്തരം ചർച്ചകൾക്കിടയിലും ഐശ്വര്യയുമായി അഭിഷേകിന് പ്രശ്‌നങ്ങളൊന്നുമില്ലാ എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അഭിഷേക് പുതിയൊരു കാർ വാങ്ങിയിരുന്നു. കാറിന്റെ നമ്പറാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. 5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെ നമ്പർ. ഇത് ഐശ്വര്യയുടെ ഇഷ്ട നമ്പർ ആണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഐശ്വര്യയ്ക്ക് അഭിഷേകുമായി പ്രശ്നങ്ങളെല്ലെന്നും ജയ ബച്ചനായും ശ്വേത ബച്ചനായുമാണ് പ്രശനങ്ങളുള്ളതെന്നും ഇക്കൂട്ടർ പറയുന്നുണ്ട്.
ഒരുകാലത്ത് മരുമകളെക്കുറിച്ച് വാതോരാതെ പ്രശംസിച്ചവരായിരുന്നു അമിതാഭ് ബച്ചനും ജയ ബച്ചനും. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറി. അഭിഷേകിന്റെ സഹോദരി ജയ ബച്ചൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിതയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വാദമുണ്ട്. മാതാപിതാക്കളും സഹോദരിയും അഭിഷേകിന് പ്രിയപ്പെട്ടവരാണ്.
ഇവരുടെ സ്വാധീനം മൂലം അഭിഷേക് ഐശ്വര്യയിൽ നിന്നും അകന്ന് തുടങ്ങിയോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്ന സംശയം. താര കുടുംബം എന്തൊക്കെയോ മറച്ച് പിടിക്കുന്നുണ്ടെന്ന് ഐശ്വര്യ റായുടെ ആരാധകർ ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ ഐശ്വര്യ വിവാഹ ജീവിതത്തിന് വേണ്ടിയെടുത്ത ത്യാഗങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയ.
കരിയറിൽ അത്യന്ത്യം ഉയർച്ചയിൽ നിൽക്കെയായിരുന്നു ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. എന്നാൽ അഭിഷേകിന് അന്ന് ബച്ചന‍്റെ മകൻ എന്നതിനപ്പുറം വലിയ താരമൂല്യം ഉണ്ടായിരുന്നില്ല. ലോകമെമ്പാടും അറിയപ്പെടുന്ന, നിരവധി ആരാധകരുള്ള ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലെ അംഗമായപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.