Bollywood
ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ അഭിഷേകിന്റെ പ്രതികരണം; ആ വീഡിയോ 8 വർഷം മുമ്പുള്ളതെന്ന് റിപ്പോർട്ടുകൾ
ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ അഭിഷേകിന്റെ പ്രതികരണം; ആ വീഡിയോ 8 വർഷം മുമ്പുള്ളതെന്ന് റിപ്പോർട്ടുകൾ
ബോളിവുഡിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബവുമാണ് ഐശ്വര്യയുടേത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാൻ ഐശ്വര്യ റായ് തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പൊതുവെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് അമിതാഭ് ബച്ചനും കുടുംബവും. വിവാഹത്തോടെ ഐശ്വര്യയുടെ കരിയർ അവസാനിക്കുമെന്ന് പലരും പ്രവചിച്ചു. ഇത് തന്നെയാണ് പിന്നീട് സംഭവിച്ചത്.
ഇപ്പോൾ ഐശ്വര്യയുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകളും നടിയുടെ സ്വകാര്യ ജീവിതവുമാണ് സോഷ്യൽ മീഡയിയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് എവിടെയും പ്രത്യക്ഷപ്പെടാതെയായതോടെയാണ്ഗോസിപ്പുകൾ വർധിച്ചത്.
കഴിഞ്ഞ ദിവസം ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ അഭിഷേകിന്റെ പ്രതികരണം എന്ന നിലയ്ക്ക് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അഭിഷേക് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും ഊതിപെരുപ്പിക്കുന്നത് ബോളിവുഡ് മാധ്യമങ്ങളാണെന്നും തനിക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ലെന്നുമാണ് അഭിഷേക് ബച്ചൻ വിവാഹമോതിരം ഉയർത്തികാട്ടി അഭിഷേക് പറയുന്നത്.
അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കൊടുക്കുന്നത് വളരെ സങ്കടകരമാണ്. എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം. എന്നാണ് അഭിഷേക് വീഡിയോയിൽ പറയുന്നത്.
എന്നാല് ഇത് എട്ട് വർഷം മുമ്പുള്ള വീഡിയോ ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സർബ്ജിത് എന്ന സിനിമയുടെ പ്രീമിയറിനെത്തിയപ്പോൾ നടൻ നടത്തിയ പ്രതികരണമായിരുന്നു ഇത്. നിലവിൽ വിവാഹമോചനത്തെ കുറിച്ച് അഭിഷേകോ ഐശ്വര്യയൊ പ്രതികരിച്ചിട്ടില്ല.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.
വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറേ വർഷങ്ങൾ മരുമകളെക്കുറിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും പൊതുവേദികളിൽ സംസാരിക്കാറുണ്ടായിരുന്നു. ശ്വേത ബച്ചനുമായും ഐശ്വര്യക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ ഈ അടുപ്പം കാണാനില്ല. മാത്രമല്ല, ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.
വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല. എന്നാൽ ഇത്തരം ചർച്ചകൾക്കിടയിലും ഐശ്വര്യയുമായി അഭിഷേകിന് പ്രശ്‌നങ്ങളൊന്നുമില്ലാ എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അഭിഷേക് പുതിയൊരു കാർ വാങ്ങിയിരുന്നു. കാറിന്റെ നമ്പറാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. 5050 ആണ് അഭിഷേകിന്റെ പുതിയ കാറിന്റെ നമ്പർ. ഇത് ഐശ്വര്യയുടെ ഇഷ്ട നമ്പർ ആണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഐശ്വര്യയ്ക്ക് അഭിഷേകുമായി പ്രശ്നങ്ങളെല്ലെന്നും ജയ ബച്ചനായും ശ്വേത ബച്ചനായുമാണ് പ്രശനങ്ങളുള്ളതെന്നും ഇക്കൂട്ടർ പറയുന്നുണ്ട്.