Bollywood
ഇപ്പോൾ സിനിമയൊന്നുമില്ലല്ലോ, ടൂർ പോകാനൊക്കെ കാശുണ്ടോ ?! പരിഹസിച്ചയാൾക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ
ഇപ്പോൾ സിനിമയൊന്നുമില്ലല്ലോ, ടൂർ പോകാനൊക്കെ കാശുണ്ടോ ?! പരിഹസിച്ചയാൾക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ
ഇപ്പോൾ സിനിമയൊന്നുമില്ലല്ലോ, ടൂർ പോകാനൊക്കെ കാശുണ്ടോ ?! പരിഹസിച്ചയാൾക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ
സിനിമയിൽ നിന്ന് വിട്ട് നിന്ന് നിർമ്മാണത്തിലും, കബഡി ലീഗിന്റെ കാര്യങ്ങളിലുമൊക്കെയായി തിരക്കിലാണ് അഭിഷേക് ബച്ചനിപ്പോൾ. അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യയുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ മാറി നിൽക്കുന്ന അഭിഷേക് സോഷ്യൽ മീഡിയിൽ എന്നും പരിഹാസങ്ങളാണ് ഏറ്റു വാങ്ങുന്നത്. എന്നാൽ പരിഹാസം എത്ര ക്രൂരമായാലും സമചിത്തതയോടെയാണ് അദ്ദേഹം മറുപടി നൽകാറുള്ളത്.
വിദേശത്തു അവധി ആഘോഷിക്കുകയാണ് അഭിഷേകും കുടുംബവുമിപ്പോൾ. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ പരിഹാസവുമായി വീണ്ടും ചിലർ വന്നിരിക്കുകയാണ്. മൂന്നു വർഷമായി സിനിമയില്ലാതെ വീട്ടിലിരിക്കുന്ന അഭിഷേകിന് ടൂർ പോകുവാനുള്ള പണമൊക്കെ ഉണ്ടോ എന്നായിരുന്നു ട്വീറ്റ്. ഇത് ശ്രദ്ധയിൽ പെട്ട അഭിഷേക് ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി.
എനിക്ക് ഒരുപാട് ബിസിനസുകളുണ്ടെന്നും, സിനിമ നിർമ്മാണത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്പോർട്സും മറ്റൊരു മേഖലയാണ് – അഭിഷേക് മറുപടി കൊടുത്തു.
Abhishek Bachchan fitting reply to a troll