Connect with us

തന്റെ കരിയർ ത്യജിച്ച് മകളെ നോക്കി, എനിക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കി, ഐശ്വര്യയോട് നന്ദിയുണ്ട്; അഭിഷേക് ബച്ചൻ

Bollywood

തന്റെ കരിയർ ത്യജിച്ച് മകളെ നോക്കി, എനിക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കി, ഐശ്വര്യയോട് നന്ദിയുണ്ട്; അഭിഷേക് ബച്ചൻ

തന്റെ കരിയർ ത്യജിച്ച് മകളെ നോക്കി, എനിക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കി, ഐശ്വര്യയോട് നന്ദിയുണ്ട്; അഭിഷേക് ബച്ചൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.

ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായിഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ഐശ്വര്യയെ കുറിച്ചും മകൾ ആരാധ്യയെ കുറിച്ചുമെല്ലാം മനസ് തുറന്നത്.

തന്റെ കരിയർ ത്യജിച്ച് കൊണ്ട് മകളെ നോക്കുകയും തനിക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്യുന്ന ഐശ്വര്യയോട് നന്ദിയുണ്ട് എന്നാണ് അഭിഷേക് പറഞ്ഞത്. കുട്ടിക്കാലത്ത് താൻ നേരിട്ടിരുന്ന അനുഭവത്തെ കുറിച്ചും അഭിഷേക് പറഞ്ഞു. 1976ൽ ഞാൻ ജനിച്ചതിനു ശേഷം അച്ഛൻ കരിയറിന്റെ ഏറ്റവും തിരക്കിട്ട ദിവസങ്ങളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അന്ന് അമ്മയായ ജയ ബച്ചൻ അഭിനയം പൂർണമായും നിർത്തിയിരുന്നു.

അവർക്ക് ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കണമായിരുന്നു. മക്കൾക്ക് വേണ്ടിയാണ് അമ്മ അഭിനയം നിർത്തിയത്, അമ്മ എപ്പോഴും കൂടെയുണ്ടായിരുന്നതിനാൽ അച്ഛനില്ലാത്തതിന്റെ കുറവ് ഞങ്ങൾ അറിഞ്ഞിട്ടേയില്ല. കുട്ടിയായിരിക്കെ ഞാൻ അതിനെ കുറിച്ച് ഒരിക്കൽ പോലും ആലോചിച്ചിട്ടില്ലെന്നും അഭിഷേക് പറഞ്ഞു.

നേരത്തെ, മകളുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ചും അഭിഷേക് പറഞ്ഞിരുന്നു. അസുഖബാധിതനായ പിതാവും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഐ വാണ്ട് ടു ടോക്ക്. താൻ ഈ സിനിമയിലേയ്ക്ക് വരാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു നടൻ ആരാധ്യയെ കുറിച്ച് പറഞ്ഞത്. ‘ആരാധ്യ എന്റെ മകളാണ്, അതുപോലെ ഈ സിനിമയുടെ സംവിധായകൻ ഷൂജിത്തിനും രണ്ട് പെൺമക്കളുണ്ട്.

ഞങ്ങൾ എല്ലാവരും പെൺകുട്ടികളുടെ അച്ഛന്മാരാണ്. ആ വികാരം ശരിക്കും മനസ്സിലാക്കാൻ സാധിക്കും. ഈ സിനിമയിൽ എന്നെ ഏറ്റവുമധികം പ്രതിധ്വനിപ്പിച്ചത് അർജുൻ തന്റെ മകളോടുള്ള വാഗ്ദാനമാണ്. ഒരു പിതാവെന്ന നിലയിൽ അചഞ്ചലമായ ആ പ്രതിബദ്ധത വാക്കുകൾക്ക് അതീതമാണ്. ഞാൻ പറയുന്നത് ശരിയാണോന്ന് എനിക്കറിയില്ല. ആളുകൾ ഇത് തെറ്റിദ്ധരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഇപ്പോൾ രാത്രി 10 മണിയായി. ഈ സമയത്തും ഞങ്ങൾ ഇവിടെ ഇരിക്കുന്നു. എന്റെ അച്ഛൻ രാവിലെ 6:30 ന് ജോലിയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ ആളാണ്. ഞങ്ങൾ രാവിലെ എട്ടോ ഒമ്പതോ മണിക്ക് എഴുന്നേറ്റാൽ മതി. ഒരു പിതാവ് തന്റെ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നാണ് പിതാവിനെ പ്രശംസിച്ച് കൊണ്ട് അഭിഷേക് സംസാരിച്ചത്. ഒപ്പം ആരാധ്യയുടെ പിതാവെന്ന നിലയിൽ താൻ ചെയ്യുന്ന കഷ്ടപ്പാടുകൾ ആരും മനസിലാക്കുന്നില്ലെന്ന ധ്വനി കൂടി അഭിഷേകിന്റെ വാക്കുകൾക്കുണ്ടെന്നും ആരാധകർ പറയുന്നു.

ഐശ്വര്യ-അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങൾക്കിടെയാണ് അഭിഷേകിന്റെ പരാമർശം. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ അഭിഷേകുമായുള്ള പ്രശ്നങ്ങൾക്ക് കാരണം.

അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെയും അഭിഷേക് ബച്ചൻ‌ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടിരുന്നില്ല.

More in Bollywood

Trending