Bollywood
ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ വിവാഹ മോതിരം ഉയർത്തി കാട്ടി അഭിഷേക് ബച്ചൻ
ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ വിവാഹ മോതിരം ഉയർത്തി കാട്ടി അഭിഷേക് ബച്ചൻ
ബോളിവുഡിൽ ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടുന്ന താര കുടുംബവുമാണ് ഐശ്വര്യയുടേത്. അഭിഷേക് ബച്ചനെ വിവാഹം ചെയ്യാൻ ഐശ്വര്യ റായ് തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പൊതുവെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് അമിതാഭ് ബച്ചനും കുടുംബവും. വിവാഹത്തോടെ ഐശ്വര്യയുടെ കരിയർ അവസാനിക്കുമെന്ന് പലരും പ്രവചിച്ചു. ഇത് തന്നെയാണ് പിന്നീട് സംഭവിച്ചത്.
ഇപ്പോൾ ഐശ്വര്യയുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകളും നടിയുടെ സ്വകാര്യ ജീവിതവുമാണ് സോഷ്യൽ മീഡയിയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് എവിടെയും പ്രത്യക്ഷപ്പെടാതെയായതോടെയാണ്ഗോസിപ്പുകൾ വർധിച്ചത്.
ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. വിവാഹത്തിന് ബച്ചൻ കുടുംബം ഒന്നിച്ചായിരുന്നു എത്തിയത്. എന്നാൽ ഇവർക്കൊപ്പം ഐശ്വര്യയും മകളുമുണ്ടായിരുന്നില്ല. അഭിഷേക് ബച്ചൻ തന്റെ കുടുംബത്തോടൊപ്പം വന്നപ്പോൾ ഐശ്വര്യ മകളുടെ കൂടെയായിരുന്നു വന്നത്. എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോഴിതാ ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. വിവാഹമോതിരം ഉയർത്തികാട്ടിയാണ് അഭിഷേക് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും ഊതിപെരുപ്പിക്കുന്നത് ബോളിവുഡ് മാധ്യമങ്ങളാണെന്നും തനിക്ക് അതിൽ പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ലെന്നുമാണ് അഭിഷേക് ബച്ചൻ വിവാഹമോതിരം ഉയർത്തികാട്ടി അഭിഷേക് പറയുന്നത്.
അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കൊടുക്കുന്നത് വളരെ സങ്കടകരമാണ്. എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം. എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ അഭിഷേക് പറഞ്ഞത്.
അതേസമയം ജയബച്ചൻ ഐശ്വര്യയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതും ചർച്ചയായിരുന്നു. സ്വന്തം മകളായാണ് ഐശ്വര്യയെ കാണുന്നതെന്നാണ് ജയ ബച്ചൻ പറഞ്ഞത്. തങ്ങളുടെ മകൾ ശ്വേത വീട്ടിലില്ലാത്ത വിടവ് നികത്തുന്നത് ഐശ്വര്യയാണെന്നും ജയ ബച്ചൻ പറയുന്നു. കോഫീ വിത്ത് കരൺ ഷോയിലായിരുന്നു ജയ ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞത്.
മകൾ ശ്വേത ബച്ചൻ വിവാഹിതയായപ്പോൾ അമിതാഭ് ബച്ചൻ്റെ ജീവിതത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നുവെന്നും ഐശ്വര്യ റായ് തൻ്റെ വീട്ടിലേക്ക് മരുമകളായി എത്തിയപ്പോൾ ശൂന്യത ഇല്ലാതായിയെന്നും അഭിഷേകിനെ കാണുമ്പോഴെല്ലാം ബച്ചൻ സന്തോഷവാനാണെന്നും ജയ ബച്ചൻ പറഞ്ഞിരുന്നു.
തങ്ങൾ ഐശ്വര്യയെ മരുമകളായി കണ്ടിട്ടില്ലെന്നും എന്നും മകളെ പോലെയാണ് കണ്ടിരുന്നതെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടൊപ്പം തൻ്റെ ഭർത്താവ് അമിതാഭ് ബച്ചനെക്കുറിച്ചും ജയ സംസാരിച്ചു. തൻ്റെ മരുമകൾ ഐശ്വര്യയെ വീട്ടിൽ കാണുമ്പോഴെല്ലാം ബച്ചന്റെ കണ്ണുകൾ തിളങ്ങുമായിരുന്നു. വീട്ടിൽ വരുന്ന ശ്വേതയെ നോക്കി നിൽക്കുന്നപോലെയാണ് ഐശ്വര്യയെും അതേ സ്നേഹത്തോടെ നോക്കിയിരുന്നത്.
ശ്വേത പോയപ്പോൾ ഉണ്ടായ ശൂന്യത ഐശ്വര്യ വന്നപ്പോൾ പൂർണമായി. ശ്വേത കുടുംബത്തിലില്ല മറ്റൊരു കുടുംബത്തിലേക്ക് പോയിയെന്നും ഇനി അവൾ ബച്ചൻ ഫാമിലി അല്ലെന്നത് ഉൾക്കൊള്ളാൻ വളരെ പ്രയാസം നേരിട്ടു. അതുപോലെ തന്നെ ഒരിക്കൽ സ്റ്റാർഡസ്റ്റ് മാസികയുമായി സംസാരിക്കവെ ജയ ഐശ്വര്യയിലെ അമ്മയേയും പ്രശംസിച്ചിരുന്നു.
അന്ന് ഐശ്വര്യയെ വണ്ടർഫുൾ മദർ എന്നാണ് വിശേഷിപ്പിച്ചത്. ഐശ്വര്യ ഇന്റസ്ട്രിയിലെ വലിയ താരമാണ്. എന്നിട്ടും തൻ്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. അവൾ ഒരു ശക്തയായ സ്ത്രീയാണ്. ഒരു മനോഹരമായ അമ്മയാണ്. മകളെ അവൾ സ്വയം പരിചരിക്കും. എല്ലാ ജോലികളും സ്വയം ചെയ്യും എന്നുമാണ് മരുമകളെ കുറിച്ച് ജയ പറഞ്ഞത്.