“ഞങ്ങൾ ഒന്നിച്ചഭിനയിച്ച എട്ടു ചിത്രങ്ങളിലും എന്നേക്കാൾ പ്രതിഫലം ഭാര്യക്കായിരുന്നു ” – വെളിപ്പെടുത്തി അഭിഷേക് ബച്ചൻ .
ലിംഗ സമത്വത്തെ പറ്റിയുള്ള ചർച്ചകൾ സിനിമ ലോകത്ത് തുടക്കമിട്ടിട്ട് കുറച്ച് നാളായി . സ്ത്രീപ്രാധാന്യമുള്ള സിനിമകൾ ഉണ്ടെങ്കിലും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം വേതനം ലഭിക്കുന്നില്ലെന്നതാണ് പ്രധാന വിമർശനം . വിഷയത്തിൽ തന്റെ നിലപാടും അനുഭവവും വ്യക്തമാക്കി നടന്‍ അഭിഷേക് ബച്ചന്‍. ഭാര്യയും നടിയുമായ ഐശ്വര്യ റായുമായി തന്നെ താരതമ്യപ്പെടുത്തിയാണ് അഭിഷേക് തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഫിലിം ഇന്‍ഡസ്ട്രിയിലും മറ്റു ബിസ്സിനസ്സുകളിലും വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ ഒന്‍പതു സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടു സിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ദീപിക പദുക്കോണിനായിരുന്നു.’ അഭിഷേക് പറഞ്ഞു.
‘ഇതൊരു ബിസിനസ്സ് ആണ്. നിങ്ങള്‍ വിലപിടിച്ച ഒരു അഭിനേതാവ് ആണെങ്കില്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. പുതിയൊരു നടി വന്നു അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ?’.അഭിഷേക് ചോദിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...