News
അച്ഛന്റെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല; തസ്ലിമയ്ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍
അച്ഛന്റെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല; തസ്ലിമയ്ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍
ബോളിവുഡിലെ സൂപ്പര്‍സ്റ്റാറാണ് അമിതാഭ് ബച്ചന്‍. ഇപ്പോള്‍ അമിതാഭ് ബച്ചനേയും മകന്‍ അഭിഷേക് ബച്ചനേയും താരതമ്യം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി തസ്ലിമ നസ്രിന്റെ ട്വീറ്റാണ് വലിയ ചര്‍ച്ചയാവുന്നത്. അഭിഷേകിന് അമിതാഭിന്റെ അത്ര കഴിവില്ല എന്നായിരുന്നു തസ്ലിമയുടെ കമന്റ്. ഇപ്പോള്‍ തസ്ലിമയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക്, അമിതാഭ് ബച്ചന്റെ കഴിവിന് ഒപ്പമെത്താന്‍ ആര്‍ക്കുമാവില്ലെന്നാണ് താരം കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സൂപ്പര്‍താരങ്ങളെക്കുറിച്ച് കമന്റുമായി തസ്ലിമ എത്തിയത്. അമിതാഭ് ബച്ചന്‍ ജീ ആദ്ദേഹത്തിന്റെ മകന്‍ അഭിഷേകിനെ വളരെ അധികം സ്‌നേഹിക്കുന്നു. അതിനാല്‍ അഭിഷേകിന് തന്റെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടെന്നും ഏറ്റവും മികച്ചത് തന്റെ മകനാണെന്നുമാണ് ചിന്തിക്കുന്നത്. അഭിഷേക് കൊള്ളാം.
പക്ഷേ അമിത് ജിയുടെ അത്ര കഴിവ് അഭിഷേകിന് ഉണ്ടെന്ന് തോന്നുന്നില്ല. എന്നാണ് തസ്ലിമ നസ്രിന്‍ കുറിച്ചത്. വൈകാതെ മറുപടിയുമായി അഭിഷേക് തന്നെ രംഗത്തെത്തി. ഇത് വളരെ ശരിയാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താന്‍ ആര്‍ക്കും ആവില്ലെന്നും അഭിഷേക് ബച്ചന്‍ മറുപടി നല്‍കി.
അദ്ദേഹം ഏറ്റവും മികച്ചതായി തുടരും. താന്‍ അങ്ങേയറ്റം അഭിമാനിക്കുന്ന മകനാണെന്നും അഭിഷേക് ബച്ചന്‍ കുറിച്ചു. അഭിഷേക് ബച്ചനെ പിന്തുണച്ച് നടന്‍ സുനില്‍ ഷെട്ടിയടക്കം നിരവധി പേര്‍ രംഗത്തെത്തി. ചര്‍ച്ച കൊഴുത്തതോടെ തസ്ലിമ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
