Connect with us

ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ; മറുപടിയുമായി അഭിഷേക് ബച്ചൻ

Bollywood

ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ; മറുപടിയുമായി അഭിഷേക് ബച്ചൻ

ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ; മറുപടിയുമായി അഭിഷേക് ബച്ചൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.

എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. ഇരുവരും പൊതുവേദികളിൽ പോലും അകലം പാലിക്കുന്നതും, സോഷ്യൽ മീഡിയയിൽ പരസ്പരം അവഗണിക്കുന്നതുമെല്ലാം ആ ഗോസിപ്പുകൾക്ക് ശക്തി പകരുന്നതായിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐശ്വര്യയും അഭിഷേകും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു. മുംബെെയിൽ നടന്ന ഒരു വിവാഹ ചട‌ങ്ങിലാണ് അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയത്. ഇപ്പോഴിതാ മകൾ ആരാധ്യയെ കൂടാതെ രണ്ടാമതൊരു കുഞ്ഞ് കൂടെ വേണ്ടേ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.

റിതേഷ് ദേശ്മുഖിന്റെ ഷോയിൽ അതിഥിയായെത്തിയാതായിരുന്നു നടൻ. ഷോയിലെ രസകരമായ സംസാരങ്ങൾക്കിടെ ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ എന്ന് റിതേഷ് ചോദിച്ചു. അടുത്ത തലമുറയിൽ കാണാമെന്ന് അഭിഷേക് ബച്ചൻ മറുപടി നൽകി. ആരാധ്യയുടെ അടുത്ത ലമുറയാണ് നടൻ ഉദ്ദേശിച്ചത്. ഇത് കേട്ട റിതേഷ് ആരാണ് അത്രയും കാത്തിരിക്കുക, റിതേഷ്, റിയാൻ, റായിൽ എന്നത് പോലെ അഭിഷേക്, ആരാധ്യ…, അടുത്തയാൾ വേണ്ടേയെന്ന് റിതേഷ് ചോദിച്ചു.

പുഞ്ചിരിച്ച അഭിഷേക്, മൂത്തവരെ ബഹുമാനിക്കൂ റിതേഷ്, ഞാൻ നിന്നേക്കാൾ പ്രായമുള്ളയാളാണെന്ന് പറഞ്ഞു. റിതേഷ് അഭിഷേകിന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്തു. 2011 ലാണ് ആരാധ്യ ജനിക്കുന്നത്. 38 വയസിലാണ് ഐശ്വര്യ അമ്മയാകുന്നത്. നടിയുടെ പ്രായം ഇന്ന് 51 ആണ്. അമ്മയായ ശേഷം ഐശ്വര്യയുടെ ലോകം തന്നെ ആരാധ്യയാണ്.

കഴിഞ്ഞ മാസമായിരുന്നു ആരാധ്യയുടെ പിറന്നാൾ. ഐശ്വര്യയും അഭിഷേകും ആഘോഷമാക്കിയാണ് ചടങ്ങുകൾ നടത്തിയത്. 2011 നവംബർ 16ന് ആയിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യ ബച്ചൻ പിറന്നത്. മകൾ കൗമാരക്കാരിയാകുന്നതിന്റെ സന്തോഷത്തിനൊപ്പം പിതാവിന്റെ ജന്മവാർഷികം ആഘോഷിക്കുകയും ചെയ്തു താരം.

പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അമ്മയ്ക്കും മകൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഐശ്വര്യ റായി പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ ശാശ്വതമായ സ്നേഹമായ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാൾ ആശംസകൾ. ഒപ്പം, എല്ലാക്കാലത്തേക്കും അതിനുശേഷവും എന്റെ ഹൃദയവും ആത്മാവും ആയ എന്റെ സ്നേഹം നിറഞ്ഞ ആരാധ്യയ്ക്കും പിറന്നാൾ ആശംസകൾ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഐശ്വര്യ റായി കുറിച്ചത്. ആരാധ്യ ബച്ചന് ഈ നവംബർ 16ന് 13 വയസ് ആയി.

ഐശ്വര്യ റായിയുടെ പിതാവായ കൃഷ്ണരാജ് റായി 2017 മാർച്ച് 18ന് ആയിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം നവംബർ 21ന് ആയിരുന്നു. അച്ഛൻ മരിച്ചു പോയെങ്കിലും അച്ഛന്റെ ജന്മവാർഷികം മറക്കാതെ ആചരിക്കുകയാണ് ഐശ്വര്യ റായി. തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ജന്മദിനം ഒരേ മാസത്തിൽ വന്നപ്പോൾ അത് ഒരുമിച്ച് ആഘോഷമാക്കിയിരുന്നു ഐശ്വര്യയും കുടുംബവും.

മിക്കയിടങ്ങളിലും ആരാധ്യയെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. മകളുടെ എല്ലാ കാര്യങ്ങളും ഐശ്വര്യയാണ് നോക്കുന്നതെന്നും അത് കൊണ്ടാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്നും അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി.

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന മണിരത്‌നം സിനിമയിലൂടെ നടി തിരിച്ചെത്തിയിരുന്നു. പക്ഷെ പുതിയ സിനിമകളിലൊന്നും താരം ഒപ്പം വെച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2007 ഏപ്രിൽ മാസത്തിലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്.

More in Bollywood

Trending