Malayalam
അഭിരാമിയ്ക്ക് മാത്രമല്ല മരുമകന്‍ ഗോപി സുന്ദറിന് സ്പെഷലായി കൊഞ്ച് ഫ്രൈ, ഗോപി ചേട്ടനെ കാണുന്നത് ഇങ്ങനെയാണെന്ന് അമൃത; പുതിയ വീഡിയോ പുറത്ത്
അഭിരാമിയ്ക്ക് മാത്രമല്ല മരുമകന്‍ ഗോപി സുന്ദറിന് സ്പെഷലായി കൊഞ്ച് ഫ്രൈ, ഗോപി ചേട്ടനെ കാണുന്നത് ഇങ്ങനെയാണെന്ന് അമൃത; പുതിയ വീഡിയോ പുറത്ത്
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ഗോപി സുന്ദറും അമൃത സുരേഷ്. ഗായികയായും സംഗീത സംവിധായകന്‍ ആയും മലയാളികളുടെ മനസ് കവര്‍ന്ന ഇരുവരും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം പരസ്യമാക്കിയത്. ഇതിന് പിന്നാലെ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടുന്നവരാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇപ്പോഴിതാ അമൃത സുരേഷ് തന്റെ യൂട്യൂബ് ചാനലായ എജി വ്‌ലോഗിലൂടെ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വീട്ടില്‍ വെച്ച് വളരെ സിംപിളായി നടത്തിയ പിറന്നാളോഘോഷത്തിലെ പ്രസക്തമായ നിമിഷങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ഇടയ്ക്ക് ഗോപി സുന്ദറിനെ കുറിച്ചും അമൃത വീഡിയോയില്‍ പറഞ്ഞത് ശ്രദ്ധേയമായിരിക്കുകയാണ്.
ഇന്ന് സ്പെഷ്യല്‍ ദിവസമാണെന്ന് പറഞ്ഞാണ് അമൃത സംസാരിച്ച് തുടങ്ങുന്നത്. അടുത്തിടെ പാപ്പുവിന്റെ ബെര്‍ത്ത് ഡേ ആയിരുന്നു. ഇന്ന് അഭിയുടെയാണ്. അങ്ങനെ പിറന്നാളുകളുടെ ജൈത്രയാത്ര നടക്കുകയാണെന്നും അമൃത പറയുന്നു. കഴിഞ്ഞ ദിവസം രാത്രി അഭിക്ക് ഭയങ്കരമായൊരു സര്‍പ്രൈസ് ഞങ്ങള്‍ കൊടുത്തിരുന്നു. അതെന്താണെന്നൊക്കെ അവള്‍ തന്നെ പറയും. ഇന്നത്തെ സെലിബ്രേഷന്‍ തീറ്റയാണ്. അതെല്ലാം തയ്യാറാക്കിയത് അമ്മയാണ്. അഭിക്ക് ഇഷ്ടമുള്ള വിഭവങ്ങളാണ് അമ്മ ഉണ്ടാക്കിയതെന്ന് അമൃത സൂചിപ്പിച്ചു.
അഭിരാമിയ്ക്ക് മാത്രമല്ല മരുമകന്‍ ഗോപി സുന്ദറിന് സ്പെഷലായി കൊഞ്ച് ഫ്രൈ ഉണ്ടാക്കിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മയ്ക്ക് ഇപ്പോഴും പഴയ സ്വഭാവമുണ്ട്. വീട്ടില്‍ ഞങ്ങളേക്കാളും സ്പെഷലായി വീട്ടിലെ പുരുഷന്മാരെ സത്കരിക്കാറുണ്ട്. അച്ഛനേയും ഇപ്പോ ഗോപിച്ചേട്ടനേയും അങ്ങനെയാണ് കാണുന്നതെന്നും അമൃത പറഞ്ഞു. അങ്ങനെയാണ് ഗോപിക്കുട്ടന് സ്‌പെഷ്യലായി കൊഞ്ച് ഫ്രൈ ഉണ്ടാക്കിയതെന്നാണ് അമ്മ പറയുന്നത്.
ഇതിനിടെ തനിക്ക് സമ്മാനമായി കിട്ടിയ വസ്ത്രങ്ങളെല്ലാം ധരിച്ച് അഭിരാമി ചെറിയൊരു ഫാഷന്‍ ഷോ നടത്തുകയും ചെയ്തിരുന്നു. ശേഷം അമൃതയ്ക്കും ഗോപിയ്ക്കും അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തി. ഭക്ഷണം കൂടി കഴിച്ചാണ് സെലിബ്രേഷന്‍ തീരുന്നത്. എന്നാല്‍ ഇതിനിടയില്‍ കിടിലന്‍ ഗെയിമുമായി അഭിരാമി എത്തിയിരുന്നു.
അവിടെയുള്ളവരില്‍ അഭിരാമിയെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നത് ആര്‍ക്കാവും എന്ന് തിരിച്ചറിയാനുള്ള ഗെയിമാണ് നടത്തിയത്. അഭിരാമിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം, പാട്ട്, തുടങ്ങി നിരവധി ചോദ്യങ്ങളുമായിട്ടാണ് അഭിരാമി എത്തിയത്. കൂടുതല്‍ ശരി ഉത്തരങ്ങള്‍ പറഞ്ഞ് പോയിന്റ് സ്‌കോര്‍ ചെയ്തത് സഹോദരിയായ അമൃതയായിരുന്നു. ഇടയ്ക്ക് ഗോപി സുന്ദറും ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തി. അങ്ങനെ രസകരമായൊരു ദിവസത്തെ പ്രിയനിമിഷങ്ങളാണ് താരങ്ങള്‍ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് ഇവരുടേതെന്നാണ് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. കുടുംബത്തിലേക്ക് ഗോപി സുന്ദറ് കൂടി എത്തിയതോടെ മനോഹരമായെന്നും എന്നും ഇതുപോലെ സന്തോഷമായി തന്നെ കുടുംബം കഴിയണമെന്നുമൊക്കൊയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറഞ്ഞിരിക്കുന്നത്.