Malayalam
ഏറെ കാലമായുള്ള സ്വപ്‌നം സാക്ഷാത്കരിച്ച് അഭിരാമി; ആശംസകളുമായി ആരാധകര്‍
ഏറെ കാലമായുള്ള സ്വപ്‌നം സാക്ഷാത്കരിച്ച് അഭിരാമി; ആശംസകളുമായി ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, യൂട്യൂബ് വ്‌ലോഗിങ്ങും സ്‌റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് ഇരുവരും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്.
അമൃതയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധാരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഇരുവരും എത്തിയത്. ബിഗ് ബോസ് ഷോയിലൂടെ താരങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. ഇപ്പോഴിതാ ഏറെ കാലമായുള്ള തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് അഭിരാമി. ബിസിനസ്സ് രംഗത്തേയ്ക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് താരം. കഫേ ഉട്ടോപ്യ എന്ന പേരില്‍ ഒരു റസ്‌റ്റോറന്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ താരസഹോദരിമാര്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
നിന്നെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അവളുടെ സ്വപ്‌ന പദ്ധതിയാണ് ഇതെന്നും അമൃത കുറിച്ചു. എല്ലാവര്‍ക്കും ഈ സ്ഥലം ഇഷ്ടമാവുമെന്നും പ്രകൃതി രമണീയമായ മനോഹരമായ സ്ഥലമാണ് ബിസിനസ്സിനായി താന്‍ തെരഞ്ഞെടുത്തതെന്നും വളരെ ക്രിയേറ്റീവായിട്ടാണ് റസ്‌റ്റോറന്റിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. അഭിരാമി മിടുക്കിയാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെയായിരുന്നു അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അമൃതയും മകളും അഭിരാമിയും ബാലയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ചില യൂട്യൂബ് ചാനലുകള്‍ പല തരത്തിലുള്ള ഇല്ലാക്കഥകളും പ്രചരിപ്പിക്കുവാന്‍ തുടങ്ങി.
പിന്നാലെ തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച വാര്‍ത്തയെ കുറിച്ചും ചാനലിനെതിരെയും അഭിരാമി രംഗത്തെത്തിയിരുന്നു. ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട്. പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്തത്.
പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍ .. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോള്ളോവെഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ള കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം.. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും.
കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത് .. അമൃത അമൃത അമൃത .. അമൃത ചിരിച്ചാല്‍ പ്രശ്‌നം .. അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്‌നം.. അമൃതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം..കോടതി മുറിയില്‍ ഇരുന്നു എന്നാല്‍ കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍.. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്. അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു.. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനല്‍സ്.
സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്.. ഇത് ഒരു മാതിരി….എന്തായാലും.. ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേലാ.. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ എന്നും അഭിരാമി പറഞ്ഞിരുന്നു.
