Malayalam
ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; അഭിരാമി സുരേഷ്
ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍, അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും; അഭിരാമി സുരേഷ്
മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മാത്രമല്ല, യൂട്യൂബ് വ്‌ലോഗിങ്ങും സ്‌റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് ഇരുവരും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്.
അമൃതയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷന്‍ ലോകത്തും സജീവമാണ് ഈ സഹോദരിമാര്‍. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസണ്‍ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധാരാളം ആരാധകരെയും വിമര്‍ശകരെയും ലഭിച്ചു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഇരുവരും എത്തിയത്. ബിഗ് ബോസ് ഷോയിലൂടെ താരങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ അറിയപ്പെടുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോള്‍ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. വളരെ ബോള്‍ഡായ ക്യാരക്ടറാണ് അഭിരാമിയുടേത്. അടുത്തിടെയായിരുന്നു അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അമൃതയും മകളും അഭിരാമിയും ബാലയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ബാലയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘ബാല ചേട്ടന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ അവിടെ എത്തി. ചേച്ചി അന്ന് പുലര്‍ച്ചെ ദുബൈയില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു.
ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍. ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിയോടൊപ്പം ഉള്ള പുതിയ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ’, എന്നാണ് അഭിരാമി പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അഭിരാമിയുടെ പ്രതികരണം.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലയെ മാര്‍ച്ച് ഏഴിനാണ് മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും കാണാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല .. ‘കൈന്‍ഡ്‌ലി ഡോന്റ് സ്‌പ്രെഡ് ഫേക്ക് ന്യൂസ് അറ്റ് ദിസ് അവര്‍’, എന്നാണ് അഭിരാമി അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.
എലിസബത്തിനൊപ്പം ആശുപത്രിയില്‍ നിന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബാലയുടെ വീഡിയോ ആയിരുന്നു പുറത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും’, എലിസബത്ത് പറയുന്നു.
‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,’ എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.
‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും’, ബാല കൂട്ടിച്ചേര്‍ത്തു.
2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.