Social Media
ചേട്ടനും അച്ഛനും ഈ നഷ്ടം നേരിടാനുള്ള കരുത്ത് നേടിയെടുക്കട്ടെ; ഗോപിസുന്ദറിന്റെ മരണത്തിൽ കുറിപ്പുമായി അഭിരാമി സുരേഷ്
ചേട്ടനും അച്ഛനും ഈ നഷ്ടം നേരിടാനുള്ള കരുത്ത് നേടിയെടുക്കട്ടെ; ഗോപിസുന്ദറിന്റെ മരണത്തിൽ കുറിപ്പുമായി അഭിരാമി സുരേഷ്
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗം. പിന്നാലെ അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കുവെച്ച് ഗോപി സുന്ദർ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. വാർത്തയറിഞ്ഞ് നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നത്. ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ പങ്കുചേർന്ന് അമൃത സുരേഷും എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഗോപി സുന്ദറിന്റെ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃത അനുശോചനം അറിയിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മുൻകാമുകി അഭയ ഹിരൺമയിയും അനുശോചനവുമായി എത്തി. ഇപ്പോഴിതാ മൃതയുടെ സഹോദരി അഭിരാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛനേയും ലിവി അമ്മയേയും നഷ്ടമായെന്നാണ് അഭിരാമി പറയുന്നത്. ഗോപി സുന്ദറിന്റേയും തങ്ങളുടേയും കുടുംബങ്ങൾ ഒരുമിച്ച് നിൽക്കുന്ന ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.
ചില നഷ്ടങ്ങൾ വാക്കുകൾക്കും അധീതമാണ്. എത്ര ശ്രമമിച്ചാലും ആ വേദനയുടെ ആഴം വിവരിക്കാനാകില്ല. ഇന്ന് ഞാൻ എഴുന്നേറ്റത് ലിവി അമ്മയുടെ വേർപാടിന്റെ വാർത്തയിലേക്കാണ്. പഴയ ചാറ്റുകളിലൂടെ കടന്നു പോകവെ, ഞാൻ ഒരു ഫോട്ടോയിലേക്ക് എത്തി. അത് എന്നെ കൂടുതൽ സങ്കടത്തിലാക്കി. ഫോട്ടോയിൽ, എനിക്ക് നഷ്ടമായ രണ്ട് മനോഹരമായ ആത്മാക്കളെ ഞാൻ കണ്ടു. എന്റെ അച്ഛനും, ഇപ്പോൾ ലിവി അമ്മയും. ഈ ദുഖം എങ്ങനെ വാക്കുകളിലേക്ക് പകർത്തണമെന്ന് എനിക്കറിയില്ല.
നമ്മളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുക എന്നാൽ നമ്മുടെ തന്നെ ഒരു ഭാഗം നഷ്ടപ്പെടുക എന്നാണ്. ഒരിക്കലും തിരിച്ചു കിട്ടാത്തൊരു ഭാഗം. പക്ഷെ ഒരു തരത്തിൽ, അവർ ഇപ്പോൾ പ്രകൃതിയുടെ ഭാഗമാണെന്ന് കരുതുന്നു. കാവൽ മാലാഖമാരെപ്പോലെ നമ്മളെ കാക്കുന്നു. ചേട്ടനും അച്ഛനും ഈ നഷ്ടം നേരിടാനുള്ള കരുത്ത് നേടിയെടുക്കട്ടെ എന്നാണ് ഈ നിമിഷം ഞാൻ പ്രത്യാശിക്കുന്നത്. അവർ ഇപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട ഇടത്താണ്. അവർ എന്നും താരകങ്ങൾക്കിടയിൽ നിന്നും നിങ്ങളെ നോക്കിക്കാണും. പ്രണാമം ലിവി അമ്മ എന്നാണ് അഭിരാമി പറയുന്നത്.
ഗോപി സുന്ദറിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ഒപ്പം നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം അഭയ ഹിരൺമയി പങ്കുവെച്ചത്. അമ്മയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ കുറിപ്പ്. അവരിലൂടെ നീ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് പാട്ടുകളാണ് നിന്റെ സംഗീതത്തിന്റെ ജെനറ്റിക്‌സ് എന്ന് എനിക്കറിയാം. അവൾ നിന്റെ മാർഗദീപമാകട്ടെ. നിങ്ങളെ സുഖപ്പെടുത്താനുള്ള ഊർജ്ജം ഈ പ്രപഞ്ചം സൃഷ്ടിക്കും. നിങ്ങളുടെ അമ്മയിലൂടെ, അവരിലൂടെ നിങ്ങൾ സുഖപ്പെടും എന്നായിരുന്നു അഭയയുടെ കുറിപ്പ്.
അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്‌നേഹവും എന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള കരുത്തും തന്നു. ഞാൻ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്‌നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാൻ വെയ്ക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്.
നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങൾ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇൻ പീസ് അമ്മ. നിങ്ങൾ എന്നും എന്റെ കരുത്തും മാർഗദീപവുമായിരിക്കും എന്നായിരുന്നു ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. അഭയ ഹിരൺമയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോൾ മുതൽ ഗോപി സുന്ദറിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദർ അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ലിവിംഗ് റിലേഷൻ ആരംഭിക്കുന്നത്. വൈകാതെ തന്നെ ഇരുവരും വേർപിരിയുകയും ചെയ്തു.
