Connect with us

അതികഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.. സർവ്വശക്തൻ ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല; കുറിപ്പുമായി അഭിരാമി സുരേഷ്

Malayalam

അതികഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.. സർവ്വശക്തൻ ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല; കുറിപ്പുമായി അഭിരാമി സുരേഷ്

അതികഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം.. സർവ്വശക്തൻ ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല; കുറിപ്പുമായി അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ ആണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ പരിപാടിയില്‍ അമൃത എത്തിയപ്പോള്‍ മുതല്‍ മലയാളികള്‍ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തിലൂടെയാണ് ഇവർ ഇപ്പോൾ കടന്ന് പോകുന്നത്

.ഇക്കഴിഞ്ഞ ആഴ്ച ആയിരുന്നു ഇവരുടെ അച്ഛൻ സുരേഷ് മരണപ്പെട്ടത്. അറിയപ്പെടുന്ന ഓടക്കുഴൽ വാദകൻ ആയിരുന്നു അദ്ദേഹം. സ്ട്രോക്ക് വന്ന് ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. അച്ഛന്റെ വേർപാടിന്റെ വേദനയിൽ അഭിരാമി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഒരു വികാരഭരിതമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിരാമി സുരേഷ്. അച്ഛന്റെ മരണത്തിന് മുന്നേ തന്റെ തന്റെ ബിസിനസ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞതിനെ കുറിച്ചാണ് അഭിരാമി കുറിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, എന്റെ സ്വപ്ന പദ്ധതിയായ എന്റെ ബിസിനസ്സ് സംരംഭമായ കഫേ യുട്ടോപ്യയുടെ ഉദ്ഘാടനം എന്റെ മാതാപിതാക്കളെ കൊണ്ട് ചെയ്യാൻ കഴിയുക എന്ന ഏറ്റവും വലിയ ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ പുതിയ യാത്രയിൽ. ഗംഭീരമായൊരു ഉദ്‌ഘാടന ചടങ്ങൊന്നും ഞങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. എങ്കിലും എന്റെ പുതിയ യാത്രയിൽ എന്റെ മാതാപിതാക്കളും, സഹോദരിയും അവരുടെ ധന്യമായ സാന്നിധ്യത്തോടെയും, ആത്മാർത്ഥമായ അനുഗ്രഹങ്ങളോടെയും ആ നിമിഷത്തെ ദൈവീകമായി നിലനിർത്തി,’ ‘വീട്ടിൽ ഞങ്ങളുടെയെല്ലാം സ്നേഹത്തിന്റെ ഭാഷ ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. നല്ല ഭക്ഷണങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിൽ സന്തോഷിക്കുന്ന ഒരാളായിരുന്നു എന്റെയച്ഛൻ. ഞങ്ങൾക്കിടയിലെ മനോഹരമായ ടെലിപതിക് കണക്ഷൻ മൂലം, ഞങ്ങൾ ആഗ്രഹം അറിയിച്ചില്ലെങ്കിൽ പോലും രുചികരമായ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളൊക്കെ അദ്ദേഹം ഞങ്ങൾക്കായി കൊണ്ടുവരുമായിരുന്നു. എന്റെ അമ്മ നന്നായി പാചകം ചെയ്യുമെന്ന കാര്യം നിങ്ങൾക്കെല്ലാം അറിയാമെന്ന് ഞാൻ കരുതുന്നു,’

വീട്ടിലെ ചെറിയ വഴക്കുകൾക്ക് ശേഷം, അമ്മ ഞങ്ങൾക്കായി ചില സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കി തരും, അത് ഞങ്ങൾക്കിടയിലെ വഴക്കുകളെല്ലാം ഇല്ലാതാക്കുകയും ചെയ്യും. ഞങ്ങളെല്ലാവരും വീണ്ടുമെന്തെങ്കിലും തമാശകൾ പറഞ്ഞ് കെട്ടിപ്പിടിച്ച് ചിരിക്കും. അതുകൊണ്ട് തന്നെ എനിക്ക് മുൻപോട്ടുള്ള വെളിച്ചം കാണിച്ചു തന്നതിനും, ഒരുപാട് കലയും നന്മയും ഹൃദയത്തിൽ നിറച്ച് എന്നെ ഇവിടെ വരെ നയിച്ചതിനും എന്റെ കുടുംബത്തോട് ഞാൻ എപ്പോഴും വിനയവും, നന്ദിയുള്ളവളുമാണ്,’ ‘ഒരു സംരംഭക ആകാനുള്ള എന്റെ സാഹസികവും, ഹൃദയംഗമവുമായ ആയ തീരുമാനത്തെ പിന്തുണച്ച എന്റെ മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ ഈ പോസ്റ്റ് എഴുതുമ്പോൾ, അച്ഛൻ ഞങ്ങളോടൊപ്പമില്ല, പക്ഷേ എന്റെ അച്ഛനുമായി എനിക്ക് ദശലക്ഷം സന്തോഷകരമായ ഓർമ്മകളുണ്ട്. അദ്ദേഹവും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി,’ ‘അതികഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. വസ്തുതകളുടെ യാഥാർഥ്യം ഞങ്ങൾക്കറിയാം, സർവ്വശക്തൻ ഞങ്ങളെ ഒരിക്കലും കൈവിടുകയില്ല,’

‘ഈശ്വരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ, ഭൂമിയിലെ മനുഷ്യായുസ്സ് പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ തിരികെ കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനും, ഗുരുവും, ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നയാൾ, മുൻപ് ഞങ്ങളെ നയിച്ചിരുന്നത് പോലെ തന്നെ; ഇനിയും നിരീക്ഷിക്കുകയും, ഞങ്ങളുടെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടുള്ള യാത്രകളിൽ മാർഗദർശിയാവുകയും ചെയ്യും,’ ‘നിങ്ങളറിയിച്ച അനുശോചന സന്ദേശങ്ങൾക്കും, സ്നേഹം നിറഞ്ഞ വാക്കുകൾക്കും നന്ദി. നിങ്ങളോരോരുത്തരോടും പ്രത്യേകം മറുപടി നൽകാൻ എനിക്ക് സാധിച്ചില്ല. എങ്കിലും നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക. ഞങ്ങളുടെ അച്ഛന്റെ മരണാനന്തര ജീവിതത്തിനു വേണ്ടി ദയവായി പ്രാർത്ഥിക്കുക. നിങ്ങൾക്കെല്ലാവർക്കും പ്രാർത്ഥനയും, ക്ഷേമവും അറിയിക്കുന്നു. സ്നേഹപൂർവ്വം, പ്രാർത്ഥനയോടെ ആമി,’ എന്നായിരുന്നു അഭിരാമി കുറിച്ചത്. നിരവധിപേർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top