Connect with us

അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം; വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ

Bollywood

അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം; വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ

അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം; വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ഈ വേളയിലും എല്ലാവരുടെയും ശ്രദ്ധ പോയത് ഐശ്വര്യയിലേയ്ക്ക് ആയിരുന്നു. അമേരിക്കൻ മോഡൽ കിം കർദാഷിൻ ഐശ്വര്യയ്ക്കൊപ്പം ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ ക്യൂൻ എന്ന് കുറിച്ച് കൊണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാത്രമല്ല, ഇതിന് പിന്നാലെ ഐശ്വര്യയുടെ കുടുംബ ജീവിതം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചനും ഭാര്യയും മക്കളും എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തപ്പോൾ ആരാധ്യയും ഐശ്വര്യയും മാത്രമായി പിന്നെയാണ് ചിത്രങ്ങൾ എടുത്തത്. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.

കഴിഞ്ഞ ദിവസം വേർപിരിയലിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് അഭിഷേക് ബച്ചൻ ലൈക് ചെയ്യുകയും ചെയ്തു. തുടർന്ന്എന്തൊക്കെയോ പ്രശ്നങ്ങൾ താര കുടുംബത്തിൽ ന‌ടക്കുന്നു എന്ന് വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ​ഗോസിപ്പുകൾ പരിധി വിട്ടിട്ടും താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐശ്വര്യ റായിയെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളും വരുന്നുണ്ട്.

താര റാണിയായിരുന്നപ്പോഴും ഐശ്വര്യ ആ​ഗ്രഹിച്ചത് കുടുംബ ജീവിതമാണ്. സ്വസ്ഥമായി ഭർത്താവും കുട്ടികൾക്കുമൊപ്പം കഴിയാനും കൂട്ടത്തിൽ നല്ല പ്രൊജക്റ്റുകൾക്ക് കൈകൊടുക്കുനുമായിരുന്നു ഐശ്വര്യ ആ​ഗ്രഹിച്ചിരുന്നത്. ഇതേക്കുറിച്ച് നിരവധി തവണ നടി സംസാരിച്ചിട്ടുമുണ്ട്. കരിയറിൽ വലിയ അവസരങ്ങൾ ഉള്ളപ്പോഴാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. താരപുത്രനെന്നത് മാറ്റി നിർത്തിയാൽ ഐശ്വര്യയു‌ടെ എത്രയോ താഴെയായിരുന്നു അഭിഷേകിന്റെ താരമൂല്യം.

വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. സിനിമാ രം​ഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം അഭിഷേക് വ്യക്തത വരുത്തുകയുണ്ടായി. പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ പോസ്റ്റിട്ടതായിരുന്നു അഭിഷേക്. പോസ്റ്റിന് വന്ന കമന്റ് അഭിഷേകിന്റെ ശ്ര​ദ്ധയിൽ പെട്ടു. ഐശ്വര്യയിൽ തനിക്ക് അഭിമാനം തോന്നുന്നു എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്. നിങ്ങൾ അഭിമാനിക്കണം, ഇനി ഐശ്വര്യയെ കൂടുതൽ സിനിമകളിൽ ഒപ്പ് വെക്കാൻ അനുവദിച്ച് നിങ്ങൾ ആരാധ്യയുടെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നാണ് പോസ്റ്റിന് വന്ന കമന്റ്.

അഭിഷേക് ഇതിന് മറുപടിയും നൽകി. അനുവദിക്കണമെന്നോ?. സർ, അവൾക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എന്റെ അനുവാദം വേണ്ട. പ്രത്യേകിച്ചും അവൾ ഇഷ്ടപ്പെടുന്ന കാര്യം. എന്നാണ് അഭിഷേക് ബച്ചൻ മറുപടി നൽകിയത്. മകൾക്ക് വേണ്ടി സിനിമകളുടെ എണ്ണം കുറച്ചത് ഐശ്വര്യ റായ് ആണ്. നടിയുടെ കരിയറിന് ഭർത്താവ് പിന്തുണ നൽകുന്നുമുണ്ട്.

പിന്നെ എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്നാണ് ആരാധകരുടെ ചോദ്യം. അഭിഷേകിന്റെ വീട്ടുകാരുടെ ഇടപെടൽ ബന്ധത്തെ ബാധിച്ചെന്ന് വാദമുണ്ട്. ഐശ്വര്യയും ഭർതൃമാതാവ് ജയ ബച്ചനും തമ്മിലുള്ള അകൽച്ച സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടാറുണ്ട്. ​ഗോസിപ്പുകളിൽ അധികം വൈകാതെ ഐശ്വര്യ റായ് മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

More in Bollywood

Trending