Connect with us

തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍

News

തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍

തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍

നിരവധി ആരാധകരുള്ള താരമാണ് അഭിഷേക് ബച്ചന്‍. ട്രോളുകളെ വിവേകത്തോടെയും രസകരമായും കൈകാര്യം ചെയ്യുന്ന നടന്മാരില്‍ ഒരാളു കൂടിയാണ് അഭിഷേക് ബച്ചന്‍. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്നെ തൊഴില്‍ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പല്‍കി ശര്‍മ്മ എന്ന ജേര്‍ണലിസ്റ്റിന്റെ ട്വീറ്റിനു താഴെയാണ് ട്രോളനും അഭിഷേകും ഏറ്റുമുട്ടിയത്. ‘ഇന്നത്തെ വാര്‍ത്തകള്‍ ലഭിക്കാന്‍ എത്ര പേജുകള്‍ നിങ്ങള്‍ക്ക് മറിക്കേണ്ടി വന്നു? നിങ്ങളുടെ പത്രത്തിന് എത്ര മുന്‍ പേജുകളുണ്ട്? ദീപാവലി വില്‍പ്പന പരസ്യങ്ങള്‍ നിങ്ങളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ?’ എന്നായിരുന്നു പല്‍കിയുടെ ട്വീറ്റ്. ‘ആളുകള്‍ ഇപ്പോഴും പത്രങ്ങള്‍ വായിക്കുന്നുണ്ടോ??’ എന്നായിരുന്നു ട്വീറ്റിനു താഴെ അഭിഷേകിന്റെ ചോദ്യം.

അഭിഷേകിന്റെ ട്വീറ്റ് ഏറ്റുപിടിച്ചുകൊണ്ട് ‘ബുദ്ധിയുള്ള ആളുകള്‍ അത് ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള തൊഴിലില്ലാത്തവരല്ല,’ എന്നായിരുന്നു ട്രോള്‍. ‘ഓ, ഈ വിവരത്തിന് നന്ദി. ബുദ്ധിയും തൊഴിലും തമ്മില്‍ ബന്ധമില്ല. നിങ്ങളെ ഉദാഹരണമായി എടുക്കുക. നിങ്ങള്‍ ജോലിക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങള്‍ ബുദ്ധിമാനല്ലെന്ന് എനിക്ക് ഉറപ്പുണ്ട്’ എഎന്ന് അഭിഷേക് മറുപടി നല്‍കിയതിങ്ങനെ.

കരിയറില്‍ നിന്നും ഇടക്കാലത്തൊരു ബ്രേക്ക് എടുത്ത അഭിഷേക് അഭിനയത്തില്‍ സജീവമാണിപ്പോള്‍. ദി ബിഗ് ബുള്‍, ലുഡോ, ദസ്വി, ബോബ് ബിശ്വാസ് തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ അഭിഷേക് അഭിനയിച്ചത്. അഭിഷേക് അഭിനയിച്ച ആമസോണ്‍ െ്രെപം വീഡിയോയുടെ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ പുതിയ സീസണ്‍ ഉടനെയെത്തും.

More in News

Trending

Recent

To Top