Connect with us

അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല; അഭയ പറയുന്നു

Movies

അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല; അഭയ പറയുന്നു

അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല; അഭയ പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും അതെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയവയാണ്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ.

സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയ ഹിരൺമയിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. ഏകദേശം എട്ടോളം സിനിമകളിലാണ് അഭയ പാടിയിട്ടുള്ളത്. അവസാനമായി പാടിയത് ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിലാണ്.

ഗായിക എന്ന നിലയിൽ തിളങ്ങുമ്പോൾ തന്നെ ഫാഷൻ രംഗത്തും ഫിറ്റ്നസ് രംഗത്തുമെല്ലാം അഭയ കൈവയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അതേസമയം, താരത്തിന്റെ വസ്ത്രധാരണവും ഫോട്ടോഷൂട്ടുമെല്ലാം ചർച്ച ചെയ്യപ്പെടാറുമുണ്ട്.

ഇപ്പോഴിതാ, ഇതേ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് അഭയ ഹിരൺമയി. പാട്ടിനപ്പുറം താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് അതെല്ലാമെന്നാണ് അഭയ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. അഭയയുടെ വാക്കുകൾ ഇങ്ങനെ.

അടിസ്ഥാനപരമായി താനൊരു ഗായികയാണ്. ബാക്കിയെല്ലാം ചെയ്യുന്നത് അവയോടുള്ള താൽപര്യം കൊണ്ടാണെന്നാണ് അഭയ പറയുന്നത്. പാട്ടിനൊപ്പം മറ്റെന്തു വന്നാലും ചെയ്യാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മോഡലിങ് രംഗത്തു സജീവമാകുമോ എന്നൊക്കെ ചോദിച്ചാൽ അറിയില്ല. തനിക്ക് താല്പര്യമുള്ള കാര്യങ്ങളിൽ നോ പറയില്ല. തനിക്ക് കംഫർട്ടബിൾ ആണെങ്കിൽ ഫോട്ടോഷൂട്ടുകൾ ചെച്ചയുമെന്നും അഭയ പറയുന്നു.

വസ്ത്രധാരണത്തിന്റെ പേരിൽ താൻ നേരിടുന്ന വിമർശനങ്ങളെ കുറിച്ചും അഭയ മനസ് തുറക്കുന്നുണ്ട്. അത്തരം വിമർശനങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് പോലും എനിക്കു തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ‘വസ്ത്രധാരണം ഓരോരുത്തരുടെയും ചോയ്‌സ് ആണ്. വിമർശനങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.

അതൊക്കെ കേട്ട് അസഹിഷ്ണുത തോന്നിയാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ. ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഒരോ തരം അഭിപ്രായം ആയിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല’ എന്നാണ് അഭയ പറഞ്ഞത്.
തനിക്ക് എല്ലാ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും ഇഷ്ടമാണെന്നും അഭയ വ്യക്തമാക്കി. ‘എനിക്ക് എല്ലാ വസ്ത്രവും ഇണങ്ങുമെന്നാണു ഞാൻ വിശ്വസിക്കുന്നത്. സാരി കിട്ടിയാൽ ധരിക്കും. അല്ലാതെ സാരിയോട് അമിതമായ ഇഷ്ടമൊന്നുമില്ല. ടോപ് ബോട്ടം ഒന്നായിട്ടുള്ള വൺ പീസ് ഡ്രസ്സ് ഇടുന്നതാണ് എനിക്ക് ഏറ്റവും സുഖകരമായി തോന്നിയിട്ടുള്ളത്. എന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കാറുള്ളത് ധരിച്ചാൽ ഭംഗിയുണ്ട് എന്നു തോന്നുന്ന എല്ലാ വസ്ത്രങ്ങളും ഇഷ്ടമാണ്,’ താരം പറഞ്ഞു

കഴിഞ്ഞ ദിവസം പങ്കുവച്ച അഭയയുടെ വർക്ക്ഔട്ട് ചിത്രങ്ങൾ വൈറലായിരുന്നു. തന്റെ വർക്ക്ഔട്ടിനെ കുറിച്ചും അഭയ മനസ് തുറക്കുന്നുണ്ട്. വർക്കൗട്ട് തുടങ്ങിയിട്ട് 5 വർഷമേ ആയിട്ടുള്ളു എന്നാണ് അഭയ പറയുന്നത്. കൃത്യമായി വ്യായാമം ചെയ്യും. ശ്രദ്ധിച്ചു മാത്രമേ ഭക്ഷണം കഴിക്കൂ. ഇഷ്ടങ്ങൾ മാറ്റി വയ്ക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വളരെ ബാലൻസ്ഡ് ആയാണ് ആഹാരം കഴിക്കാൻ ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഇതിലൊന്നും അമിത ശ്രദ്ധകൊടുക്കാറില്ലെന്നും അഭയ പറഞ്ഞു

More in Movies

Trending

Recent

To Top