Connect with us

ഒറ്റയ്ക്ക് കുക്ക് ചെയ്തപ്പോഴാണ് അമ്മ എല്ലാം ഒറ്റയ്ക്കാണല്ലോ ഇതൊക്കെ ചെയ്തത് എന്ന് മനസിലാക്കുന്നത്; അഭയ ഹിരണ്‍മയി

Movies

ഒറ്റയ്ക്ക് കുക്ക് ചെയ്തപ്പോഴാണ് അമ്മ എല്ലാം ഒറ്റയ്ക്കാണല്ലോ ഇതൊക്കെ ചെയ്തത് എന്ന് മനസിലാക്കുന്നത്; അഭയ ഹിരണ്‍മയി

ഒറ്റയ്ക്ക് കുക്ക് ചെയ്തപ്പോഴാണ് അമ്മ എല്ലാം ഒറ്റയ്ക്കാണല്ലോ ഇതൊക്കെ ചെയ്തത് എന്ന് മനസിലാക്കുന്നത്; അഭയ ഹിരണ്‍മയി

വേറിട്ട ആലാപന ശൈലിയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. ഗോപി സുന്ദറായിരുന്നു അഭയയെ സിനിമാലോകത്തേക്ക് കൈപിടിച്ച് കയറ്റിയത്. എഞ്ചീനിയറിംഗ് പഠനത്തിനിടയിലായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും ജീവിതത്തിലെ തന്നെ ടേണിംഗ് പോയന്റായി മാറിയതെന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ലിവിങ് റ്റുഗദർ ജീവിതം നയിക്കുകയായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

പരസ്പരമുള്ള പഴിചാരലുകളൊന്നുമില്ലാതെയായാണ് ഇരുവരും പിരിഞ്ഞത്. പാട്ടിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്ന് അഭയ പറഞ്ഞിരുന്നു. പ്രിയപ്പെട്ട ഗായകരെക്കുറിച്ചും കുക്കിംഗ് താൽപര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വോക്ക് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ വിശേഷങ്ങൾ പങ്കുവെച്ചത്.

എനിക്കേറ്റവും പ്രിയപ്പെട്ട ഗായകൻ എസ്പിബിയാണ്. ചിത്രാമ്മ, സോനു നിഗം, എൽആർ ഈശ്വരി അവരെയൊക്കെ ഇഷ്ടമാണ്. അനുരാധ ശ്രീറാമിന്റെ വോയ്‌സ് ഇഷ്ടമാണ്. പല ജോണറുകളിലും പലരേയും ഇഷ്ടമാണ്. ഞാൻ എല്ലാ ജോണറുകളും ട്രൈ ചെയ്യുന്നുണ്ട്. എല്ലാതരത്തിലുള്ള പാട്ടുകളും കേൾക്കാറുണ്ട്. നമ്മളുണ്ടായിട്ടുണ്ടാക്കുന്ന സ്റ്റൈലിന് അത് ഗുണമാണ്. കോഴിക്കോട് സോംഗ് വലിയ ഹിറ്റാണ്. അതെനിക്ക് നന്നായി പാടാൻ പറ്റി. ഞാൻ ആദ്യം പാടിയത് തെലുങ്ക് സോംഗാണ്. സിനിമയ്ക്കായി ആദ്യം പാടിയത് തെലുങ്കിലാണ്. റിലീസ് ചെയ്തത് നാക്കു പെന്റെ എന്ന ഗാനമാണ്. ആഫ്രിക്കനും തമിഴ്, തെലുങ്ക് പാട്ടുമൊക്കെയാണ് ആദ്യം പാടിത്തുടങ്ങിയത്

പാടാൻ പറഞ്ഞു, ശരി പാടിയേക്കാമെന്ന് കരുതിയാണ് പാടിയത്. ഇത് എവിടെ ചെന്ന് നിൽക്കും എന്നൊന്നും അറിയില്ലായിരുന്നു. അതിന് ശേഷമായാണ് ഞാൻ പാട്ടിനെ സീരിയസായി എടുത്ത് തുടങ്ങിയത്. പാടാൻ കഴിവുള്ള എത്രയോ ആളുകൾ പുറത്ത് നിൽക്കുമ്പോൾ എന്നെ വിളിച്ചത് എന്തുകൊണ്ടായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോഴാണ് സീരിയസായി ചിന്തിച്ച് തുടങ്ങിയത്. നേരത്തെ പാട്ട് കേൾക്കുക, ഒരു ഓളത്തിനങ്ങ് പോവുക എന്നൊക്കെയായിരുന്നു. പിന്നെയാണ് അത് മാറിയത്.
സദ്യയുടെ കൂടെ ചിക്കനും മീനുമൊന്നും എനിക്ക് ചിന്തിക്കാനേ പറ്റില്ല. എങ്ങനെയാണ് സദ്യയിൽ ചിക്കൻ വരുന്നത്, അതെനിക്ക് വലിയ പ്രശ്‌നമാണ്.

സദ്യയിലെ ബോളിയും പായസവും ഇഷ്ടമാണ്. കഴിക്കുവാണേൽ തിരുവനന്തപുരം സദ്യ കഴിക്കണമെന്നാണ് ഞാൻ പറയാറുള്ളത്. വീട്ടിൽ സദ്യ വെക്കുന്ന സമയത്ത് ഫ്രണ്ട്‌സൊക്കെ ചിക്കനില്ലേ, മീൻ കറിയില്ലേ എന്നൊക്കെ ചോദിക്കാറുണ്ട്. ഓടിക്കോണം, ഇത് തിരുവനന്തപുരത്തെ സദ്യയാണെന്നാണ് ഞാൻ പറയാറുള്ളത്. കുക്കിങ് എനിക്കിഷ്ടമാണ്. ചപ്പാത്തി ഉണ്ടാക്കാറില്ല, അതെനിക്ക് ഇഷ്ടമില്ല. നോൺ വെജ് നന്നായി ഉണ്ടാക്കാറുണ്ട്. കൂട്ടുകാരും റിലേറ്റീവ്‌സുമൊക്കെ വരുമ്പോൾ അവർക്ക് ഫുഡ് ഉണ്ടാക്കിക്കൊടുക്കാനിഷ്ടമാണ്.

അമ്മ കുക്ക് ചെയ്യുമ്പോഴൊക്കെ പാട്ട് പാടാറുണ്ട്. അമ്മയുടെ സംഗീതത്തിന്റെ ഉറവിടം അടുക്കളയാണ്. അമ്മ നന്നായി കുക്ക് ചെയ്യും. ഒറ്റയ്ക്കായിരുന്നു അമ്മ എല്ലാം ചെയ്തിരുന്നത്. ഒറ്റയ്ക്ക് കുക്ക് ചെയ്തപ്പോഴാണ് അമ്മ എല്ലാം ഒറ്റയ്ക്കാണല്ലോ ഇതൊക്കെ ചെയ്തത് എന്ന് മനസിലാക്കുന്നത്. എനിക്ക് സഹായത്തിനൊക്കെ ആളുണ്ടെന്നും അഭയ പറഞ്ഞിരുന്നു.

അഭയയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യൽമീഡിയയിലും ചർച്ചകളുണ്ടായിരുന്നു.എന്റെ കൂടെ ജീവിച്ചയാൾക്ക് പ്രശ്‌നമില്ല, പിന്നെന്തിനാണ് ആളുകൾ ഇതേക്കുറിച്ച് ചോദിക്കുന്നതെന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു അഭയ ഹിരൺമയി പറഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

ഞങ്ങളുടേത് മനോഹരമായ പ്രണയകഥയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടെന്നും അമൃത പറഞ്ഞിരുന്നു. ഗോപി സുന്ദറുമായുള്ള വേർപിരിയലിനെക്കുറിച്ച് പലരും ചർച്ച ചെയ്‌തെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലായിരുന്നു അഭയ. സ്‌റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി അഭയ സജീവമായിരുന്നു.

More in Movies

Trending

Recent

To Top