Connect with us

ഈ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല! കൊച്ചുപ്രേമന്റെ ഫോട്ടോയുമായി അഭയ ഹിരണ്‍മയി

Movies

ഈ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല! കൊച്ചുപ്രേമന്റെ ഫോട്ടോയുമായി അഭയ ഹിരണ്‍മയി

ഈ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ല! കൊച്ചുപ്രേമന്റെ ഫോട്ടോയുമായി അഭയ ഹിരണ്‍മയി

മലയാള സിനിമാലോകത്തെയും സിനിമാപ്രേമികളെയും ഒന്നടങ്കം സങ്കടത്തിലാക്കിയ ഒന്നായിരുന്നു നടൻ കൊച്ചുപ്രേമന്റെ വിയോഗം . ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മാവന്റെ മരണത്തില്‍ ആകെത്തകര്‍ന്ന അമ്മയെയും അനിയത്തിയേയും ആശ്വസിപ്പിച്ച് അഭയ ഹിരണ്‍മയിയും എത്തിയിരുന്നു.

അതീവ സങ്കടത്തോടെയായാണ് അഭയ അവസാനമായി അമ്മാവനെ നമസ്‌കരിച്ചത്. കുട്ടിക്കാലത്ത് ആദ്യമായി സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിത്തന്നതിനെക്കുറിച്ചും വിദേശത്ത് പോയി വരുമ്പോള്‍ ഒത്തിരി സമ്മാനം തരികയും ചെയ്തിരുന്ന അമ്മാവനെക്കുറിച്ച് അഭയ നേരത്തെയും വാചാലയായിരുന്നു. ഇപ്പോഴിതാ അമ്മാവന്റെ ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായിക.

ചിരിച്ച മുഖത്തോടെയുള്ള കൊച്ചുപ്രേമന്റെ ഫോട്ടോയില്‍ മാല ചാര്‍ത്തിയും അരികില്‍ ഒരു തിരിയിട്ട് കത്തിച്ച നിലവിളക്കും. ഈ ഫോട്ടോയായിരുന്നു അഭയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടത്. അമ്മയുമായി ഏറെ അടുപ്പമുള്ളയാളാണ് അമ്മാവന്‍. ഇടയ്ക്ക് അടികൂടുകയും പിണങ്ങുകയുമൊക്കെ ചെയ്യുന്നവരാണ് അവര്‍. കുട്ടിക്കാലത്ത് ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് തരുന്ന അമ്മാവനെ ഗിഫ്റ്റ് ബോക്‌സായി വിശേഷിപ്പിച്ചിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു.

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത്. എല്ലാ പ്രാവശ്യത്തെയും പോലെ. ചില്ലുകൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്. വഴിയിൽ വലിച്ചെറിയുന്ന മിട്ടായിത്തുണ്ട് പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ്. മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി ആസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടിട്ടുണ്ട്.

കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും. ഞാൻ കണ്ട പൂർണ കലാകാരന്, കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികളും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ. ആനിക്കുട്ടിയുടെ രാജു അണ്ണന്. ഞങ്ങളുടെ രാജു മാമ്മന്എന്നും അടുത്തിടെ അഭയ കുറിച്ചിരുന്നു.

ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണ്ണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും. ഞങ്ങടെ “ഗിഫ്റ്റ് ബോക്സ് ” ആണ് മാമ്മൻ എന്ന് നേരത്തെ അഭയ അമ്മാവനെക്കുറിച്ച് എഴുതിയിരുന്നു.

More in Movies

Trending

Recent

To Top