Connect with us

സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി; സുരേഷ് ഗോപിയുടെ ശബ്ദത്തിലല്ല താന്‍ ജീവിക്കുന്നതെന്ന് അബ്ദുല്‍ ബാസിത്

News

സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി; സുരേഷ് ഗോപിയുടെ ശബ്ദത്തിലല്ല താന്‍ ജീവിക്കുന്നതെന്ന് അബ്ദുല്‍ ബാസിത്

സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി; സുരേഷ് ഗോപിയുടെ ശബ്ദത്തിലല്ല താന്‍ ജീവിക്കുന്നതെന്ന് അബ്ദുല്‍ ബാസിത്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ എക്‌സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുല്‍ ബാസിത്. ബാസിത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാര്‍ഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാസിത്. ജോലി സംബന്ധമായി, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതെന്നും അതിനെ മറ്റൊരു രീതിയിലും കാണരുത് എന്നും പറയുകയാണ് ബാസിത്.

ലഹരി അവബോധത്തെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്ന സമയത്ത് സുരേഷ് ഗോപിയുടെ ശബ്ദത്തിന്റെ മോഡുലേഷന്‍ കൊണ്ടുവരുമ്പോള്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടുന്നതായി കണ്ടിട്ടുണ്ട്, അതല്ലാതെ തന്റെ വ്യക്തി ജീവിതത്തില്‍ ഒരിക്കലും സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ അല്ല ജീവിക്കുന്നതെന്നും ബാസിത് വീഡിയോയിലൂടെ പറുയുന്നു.

ബാസിതിന്റെ വാക്കുകള്‍;

എന്റെ വിഡിയോകള്‍ കാണുന്ന ഒരുപാട് പേര്‍ നല്ല അഭിപ്രായം പറയാറുണ്ട്. സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനാണ് ഞാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും വളരെ വികാരപരമായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. എന്റെ ക്ലാസുകളിലെ ശബ്ദത്തിന്റെ രീതികള്‍ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു.

അതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വീഡിയോയുമായി നിങ്ങളുടെ മുന്നിലെത്തുന്നത്. ലഹരി അവബോധത്തെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷന്‍ കൊണ്ടുവരുമ്പോള്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടുന്നുണ്ട്.

വികാരപരമായ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും എനിക്ക് വരാറുണ്ട്. അതല്ലതെ ജീവിതം മുഴുവന്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍. അങ്ങനെയുള്ള ബോധവത്കരണ ക്ലാസുകളിലും സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലും അതും സമൂഹത്തിന്റെ നന്മയക്ക് വേണ്ടി മാത്രമാണ് അങ്ങനെ ശബ്ദം അനുകരിക്കുന്നത്.

ഓരോ കുടുംബത്തെയും സ്വന്തം കുടുംബം പോലെ കണ്ട് അവരിലേക്ക് ഈ സന്ദേശം എത്തിക്കാനാണ് ഞാന്‍ സംസാരിക്കുന്നത്. ജീവിതത്തിലെപ്പോഴും അതേ ശബ്ദത്തില്‍ സംസാരിക്കുന്നയാളല്ല ഞാന്‍. അതില്‍ ചില ഭാഗങ്ങളിലെ മോഡുലേഷനുകളില്‍ സാമ്യം വരുന്നുണ്ടെന്ന് മാത്രമേ ഒള്ളൂ. ഞാന്‍ പറയുന്ന സൗണ്ട് മോഡുലേഷനെ മാത്രം മനസ്സില്‍ വച്ചുകൊണ്ട് അതിലെ സന്ദേശങ്ങള്‍ നിങ്ങള്‍ മറക്കരുത്.

ഞാന്‍ പറയുന്ന സന്ദേശങ്ങളെല്ലാം കേരളത്തിലെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്. അവരിലേക്കെത്താന്‍ എന്റെ സംസാര രീതി സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നു. ഞാന്‍ പറയുന്ന സന്ദേശങ്ങള്‍ മാത്രം എടുക്കുക, അങ്ങനെ ലഹരിക്കെതിരെ ഒത്തൊരുമിച്ച് പോരാടാം. അതല്ലാതെ എന്റെ ശബ്ദത്തിന്റെ സാമ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുക. എന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top