Malayalam Movie Reviews
ഇരുപത് വർഷത്തെ പ്രതികാരം തീരാതെ ഗംഗ വീണ്ടും എത്തിയപ്പോൾ.. ആകാശ ഗംഗ2 റിവ്യൂ വായിക്കാം
ഇരുപത് വർഷത്തെ പ്രതികാരം തീരാതെ ഗംഗ വീണ്ടും എത്തിയപ്പോൾ.. ആകാശ ഗംഗ2 റിവ്യൂ വായിക്കാം
By
ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെയൊരു ഏറ്റെടുക്കലായിരുന്നു ആകാശഗംഗ രണ്ടാം പാർട്ടിലും.സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ട്രെയ്‌ലർ മലയാള സിനിമയിലെ താര രാജാക്കന്മാർ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും എന്ന പ്രത്യേകത കൂടി ഉണ്ട്.
ട്രെയ്‌ലർ ഏറ്റെടുത്തത് പോലെ മലയാളികൾ സിനിമയും ഏറ്റെടുത്തിരിക്കുന്നു. ഇരുപത് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയത്. കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒന്ന് മാത്രമേ പറയാനുള്ളു … ന്യൂതന ടെക്നോളജി ഉപയോഗിച്ച സിനിമ. അത് മാത്രമല്ല ഗ്രാഫിക്സും ചിത്രത്തിലെ ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതയും എടുത്ത് പറയുകയാണ്. മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സാണ് സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയത്. ആകാശഗംഗ 2 മലയാള സിനിമയില്‍ ഇതുവരെ വന്ന എല്ലാ ഹൊറര്‍ ചിത്രങ്ങളെക്കാളും വ്യത്യസ്തമായ ഒരനുഭവം .
1999-ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആകാശഗംഗ മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനിടയില്ല . മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെൺകുട്ടി യക്ഷിയായി പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തിൽ വരുത്തുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയായിരുന്നു ആകാശഗംഗ. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്. ദിവ്യ ഉണ്ണി അഭിനയിച്ച മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്യശേരി കോവിലകത്ത് എത്തുന്നതോടെയാണ് ആകാശഗംഗ അവസാനിക്കുന്നത്. മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. രണ്ടാം ഭാഗത്തിലൂടെ മലയാള സിനിമയിൽ പുതുമുഖ താരങ്ങളെ വിനയൻ സമ്മാനിച്ചതും എടുത്ത് പറയേണ്ടിയിരിക്കുന്നു. സിനിമയുടെ ഒന്നാം ഭാഗത്തെ പോലെ രണ്ടാം ഭാഗവും പ്രേക്ഷകരെ പേടിപ്പിച്ച് കൊല്ലും.
മികച്ച ബാക്ഗ്രൗണ്ട് സ്കോറും, സിനിമറ്റൊഗ്രാഫിയും എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇത് മികച്ചതായത് കൊണ്ട് തന്നെ സിനിമയ്ക്ക് ഒരു ഹൊറർ മൂഡ് കൊണ്ടുവരാൻ കഴിഞ്ഞിരിക്കുന്നു. സിനിമയുടെ ക്ലൈമാക്സും ഒന്ന് മാറ്റിപിടിച്ചിരിക്കുകയാണ് സംവിധായകൻ . പൊതുവെ നമ്മൾ കാണുന്ന യക്ഷി കഥകളിൽ നിന്നും മാറി പുതിയ രീതി കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ അതാകട്ടെ നൂറ് ശതമാനവും വിജയിക്കുകയും ചെയ്തു. സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്ഥാനം സംവിധായകൻ കൊടുത്തിരിക്കുകയാണ്
മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. കേരള പിറവി ദിനത്തിൽ നൂറു ശതമാനം എന്‍റർടെയ്നറായി തന്റെ ചിത്രം എത്തുന്നതെന്ന് വിനയൻ തന്‍റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു . പുതുമുഖം ആരതിയാണ് രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്നത് പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുകയാണ് . തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത് . രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സിനിമയിലെ ‘പുതുമഴയായ് വന്നു നീ’ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനോടകം വൈറലാവുകയും ചെയ്തിരുന്നു. സിനിമയുടെ ആദ്യഭാഗം 150 ദിവസം തീയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തിരുന്നു .
പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ആണ് ചിത്രത്തിന്റെ ആദ്യഭാഗം ചിത്രീകരിച്ചത് . രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ഇവിടെ തന്നെയാണ് . ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ആകാശഗംഗ 2 നിര്‍മിച്ചിരിക്കുന്നത്. ആകാശഗംഗ ആദ്യ ഭാഗത്തിന്റെ ഒരു ഹൈലൈറ്റ് മയൂരിയായിരുന്നു. യക്ഷിയായി എത്തിയ താരത്തിന്റെ ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിലും മയൂരിയെ അണിയറ പ്രവർത്തകർ റിക്രിയേറ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ ട്രൈലെർ ഇറങ്ങിയതോടെ ചിത്രത്തെ വിമർശിച്ചവർക്ക് മറുപടിയായി സംവിധായകന്‍ വിനയന്‍ രംഗത്ത് എത്തിയിരുന്നു . ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ട് പുതുമ തോന്നുന്നില്ല എന്നാണ് പലരുടെയും പ്രതികരണം. ഒരു യക്ഷികഥ സിനിമക്കുകയാണ് ഇവിടെ. സിനിമയാക്കുമ്പോഴുള്ളപ രിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് പുതിയ തരത്തില്‍ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചത് . ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ലെന്നും വ്യക്തിപരമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ചിലരുടെ മോശം പരാമർശങ്ങൾക്കും വൃത്തികെട്ട കമൻറുകൾക്കും പുല്ലു വില മാത്രമെന്നും , സിനിമയെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി സംവിധായകൻ വിനയൻ എത്തിയത്. പല ചിത്രങ്ങളുടെയും രണ്ടാം ഭാഗം എത്തിയിട്ടുണ്ട്.പക്ഷെ ചിത്രത്തിന്റെ രണ്ടാം ഭാഗം അൻപത് ശതമാനം മാത്രമേ വിജയിക്കാറുള്ളു. എന്നാൽ ആക്ഷ ഗംഗ റൺഫിഡൻ ഭാഗത്തിന്റെ കാര്യത്തിൽ അങനെ വരില്ല എന്ന കാര്യത്തിൽ സംശയം ഇല്ല . ഒന്ന് നമുക്ക് ഉറപ്പിച്ച് പറയാം ഇരുപത് വർഷത്തെ കാത്തിരിപ്പ് വെറുതെയാവില്ല.
Aakasha Ganga 2 Movie Review