
News
ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചു
ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമാതാവ് കൃഷൻ കുമാറിന്റെ മകൾ തിഷാ കുമാർ അന്തരിച്ചു. ഇരുപത് വയസായിരുന്നു പ്രായം. 21-ാം ജന്മദിനത്തിന് രണ്ട് മാസമ മാത്രം അവശേഷിക്കെയാണ് മരണം സംഭവിച്ചത്. കാൻസർ ബാധിച്ചതിനെ തുടർന്ന ദീർഘനാളായി ചികിത്സയിലായിരുന്നു തിഷാ. ജർമനിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
തിഷയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിൽ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയും ദുഃഖത്തിലൂടെയും ആണ് കടന്നു പോകുന്നത്. ദയവായി കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് കൃഷൻ കുമാറിന്റെ വക്താവ് അറിയിച്ചു.
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത് വിവാദങ്ങൾ സൃഷ്ടിച്ച അനിമൽ എന്ന രൺബീർ കപൂർ സിനിമയുടെ പ്രീമിയറിന് തിഷാ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. ആ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഈ പരിപാടിയ്ക്ക് ശേഷം പൊതുവേദികളിൽ തിഷാ എത്തിയിരുന്നില്ല.
ടി സീരിസ് സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരനാണ് കൃഷൻ കുമാർ. ഗുൽഷൻ കുമാർ കൊ ല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മകൻ ഭൂഷൺ കുമാറിനൊപ്പം നിൽക്കുകയും ടി സീരീസിന്റെ വളർച്ചയ്ക്ക് കരുത്തുപകരുകയും ചെയ്ത വ്യക്തി കൂടിയാണ് കൃഷൻ കുമാർ.
നടിയായിരുന്ന ടാന്യ സിംഗ് ആണ് കൃഷന്റെ ഭാര്യ. ഇവരുടെ ഏക മകളാണ് തിഷ. തിഷയുടെ മര ണത്തിൽ സിനിമാപ്രവർത്തകരും സുഹൃത്തുക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...