Connect with us

പിന്നോട്ട് പോകാനുള്ള ഓപ്ഷൻ ജീവിതത്തിൽ ഇല്ല ;ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷൻ ; അമൃത

Movies

പിന്നോട്ട് പോകാനുള്ള ഓപ്ഷൻ ജീവിതത്തിൽ ഇല്ല ;ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷൻ ; അമൃത

പിന്നോട്ട് പോകാനുള്ള ഓപ്ഷൻ ജീവിതത്തിൽ ഇല്ല ;ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷൻ ; അമൃത

മലയാളികൾക്ക് സുപരിചിതയാണ് ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃതയെ മലയാളികൾ പരിചയപ്പെടുന്നത്. പുറത്താകും നേരം എനിക്ക് ഒരു വോട്ടെങ്കിലും ചെയ്യാമായിരുന്നില്ലേ എന്ന് ചോദിച്ച കരഞ്ഞു നിൽക്കുന്ന അമൃതയുടെ മുഖം മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്. എന്നാൽ ആ അമൃത ഒരുപാട് വളർന്നു. ജീവിതത്തിൽ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ നേരിടുകയും അതിജീവിക്കുകയും ചെയ്ത് കരുത്തയായ സ്ത്രീയായി മാറിയിരിക്കുകയാണ് അമൃത സുരേഷ്. തന്റെ പാട്ടു പോലെ തന്നെ അമൃതയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും പിന്നീടുണ്ടായ വിവാഹ മോചനവുമെല്ലാം വലിയ വാർത്തയായിരുന്നു. ഈയ്യടുത്താണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ പ്രണയം അമൃത ലോകത്തോട് പറയുന്നത്. ഇതും വലിയ വാർത്തയായിരുന്നു.

അതേസമയം നിരന്തരം സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണം നേരിടാറുണ്ട് അമൃത സുരേഷ്. നാളുകളായി താരവും കുടുംബവും സോഷ്യൽ മീഡിയയുടെ ക്രൂര വിനോദത്തിന് ഇരയാകുന്നു. ഇതിനെതിരെ പലപ്പോഴായി അമൃത പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ അമൃത തന്റെ ജീവിതം മാറ്റി മറിച്ച സ്‌പെല്ലിംഗ് കറക്ഷനെക്കുറിച്ച് പറഞ്ഞത് ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ത്‌ന്റെ ജീവിതം മാറ്റി മറിച്ചത് ഒരു സ്‌പെല്ലിംഗ് കറക്ഷൻ ആണെന്നാണ് അമൃത പറയുന്നത്. മുമ്പൊരു ഷോയിൽ താരം തന്നെ പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി പങ്കുവച്ചിരിക്കുകയാണ് അമൃത. ”എന്റെ ലൈഫിനെ മൊത്തമായിട്ട് മാറ്റി മറിച്ചത് ഹൗ എന്നതിലെ WHO എന്നതിൽ നിന്നും W എടുത്ത് മുന്നിൽ ഇട്ടിട്ട് WHO എന്നാക്കിയതാണ്”. എന്നായിരുന്നു അമൃത പങ്കുവച്ചത്.

തന്റെ മറ്റൊരു വാചകവും അമൃത പങ്കുവച്ചിരുന്നു. പിന്നോട്ട് പോകാനുള്ള ഓപ്ഷൻ ജീവിതത്തിൽ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളിൽ നിന്നും പഠിച്ചു കൊണ്ട് മുന്നോട്ട് തന്നെ നീങ്ങുക എന്ന വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഈയ്യടുത്ത് അമൃതയ്‌ക്കെതിരെ മുൻ ഭർത്താവ് ബാല രംഗത്തെത്തിയിരുന്നു. തന്റെ പുതിയ സിനിമയായ ഷെഫീഖിന്റെ സന്തോഷം കാണാൻ മകളെ കൂടെ വിട്ടില്ലെന്നും തന്നെ പറ്റിച്ചുവെന്നുമായിരുന്നു ബാല ആരോപിച്ചത്.

ബാലയുടെ ആരോപണം വലിയ വാർത്തയായതോടെ അമൃത തന്നെ സോഷ്യൽ മീഡിയയിലൂടെ നടന്നത് എന്തെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ വിഷയത്തിൽ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാൻ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു അമൃതയുടെ മറുപടി. അതിൽ കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു. അതേസമയം, മാധ്യമങ്ങൾക്കും ഡ്രാമകൾക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവൾ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യർത്ഥനയാണെന്നും അമൃത പ്രതികരിച്ചിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top