സോ ലവ്ലി, സോ സ്വീറ്റ് ; ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയുമായി രംഭ !
Published on

ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. മലയാളത്തില്‍ സര്ഗമടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായികയായ നടി. ഒട്ടേറെ ഹിറ്റുകളാണ് രംഭ സ്വന്തമാക്കിയിട്ടുള്ളത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തനിക്കേറെ പ്രിയപ്പെട്ടൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവിനും മക്കള്‍ക്കൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്.
സോ ലവ്ലി, സോ സ്വീറ്റ്, എല്ലാവരേയും കാണാനായതില്‍ സന്തോഷം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. രാധിക ശരത്കുമാര്, ഖുശ്ബു സുന്ദര്‍ തുടങ്ങിയവരും സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രന് പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും താരം ബ്രേക്കെടുക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം.
രംഭയും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള കിംവദന്തികളായിരുന്നു ഒരുകാലത്ത് പ്രചരിച്ചത്. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു താരം കോടതിയെ സമീപിച്ചത്. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കൗണ്‍സലിംഗിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.
സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.തനി നാടനായും ഗ്ലാമറസ് കഥാപാത്രമായും തിളങ്ങിയ രംഭ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നും ആരാധകര്‍ ചോദിച്ചിരുന്നു. അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്ക്കുന്ന താരമാവട്ടെ ഇതുവരെ തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. സുഹൃത്തുക്കളുടെ സന്തോഷത്തില്‍ പങ്കുചേരാനും താരവിവാഹങ്ങള്ക്കുമൊക്കെയായി രംഭ എത്താറുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...