Uncategorized
‘തമിഴ് സിനിമാലോകം എത്രത്തോളം അധഃപതിച്ചതാണെന്നു ജനങ്ങൾ മനസിലാക്കണം.’ – വിജയ് സേതുപതി ചിത്രം മോഷ്‌ടിച്ചതെന്ന ആരോപണവുമായി യുവാവ് രംഗത്ത്
‘തമിഴ് സിനിമാലോകം എത്രത്തോളം അധഃപതിച്ചതാണെന്നു ജനങ്ങൾ മനസിലാക്കണം.’ – വിജയ് സേതുപതി ചിത്രം മോഷ്‌ടിച്ചതെന്ന ആരോപണവുമായി യുവാവ് രംഗത്ത്
By
‘തമിഴ് സിനിമാലോകം എത്രത്തോളം അധഃപതിച്ചതാണെന്നു ജനങ്ങൾ മനസിലാക്കണം.’ – വിജയ് സേതുപതി ചിത്രം മോഷ്‌ടിച്ചതെന്ന ആരോപണവുമായി യുവാവ് രംഗത്ത്
മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് വിജയ് സേതുപതി – തൃഷ ചിത്രം 96 . പ്രണയിക്കുന്നവരും പ്രണയം നഷ്ടപ്പെട്ടവരും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം എന്ന് കണ്ടിറങ്ങുന്ന ഓരോരുത്തരും ആവർത്തിച്ച് പറയുന്ന ചിത്രത്തിന് എതിരെ ഇപ്പോൾ മറ്റൊരു ആരോണം ഉയർന്നിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാണ് ആരോപണം .
ചെന്നൈ സ്വദേശിയാണ് 96 എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചുവെന്നു ഉന്നയിക്കുന്നത്. ഫേസ്ബുക്കിലൂടെ വിച്ചു എന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നാലഞ്ചു വർഷങ്ങൾക്കു മുൻപ് ചിത്രത്തിന്റെ നിർമാതാവിനോട് ഈ കഥ പറഞ്ഞിരുന്നുവെന്ന് വിച്ചു വെളിപ്പെടുത്തി. അത് മോഷ്ടിച്ചാണ് 96 നിർമിച്ചിരിക്കുന്നതെന്ന് വിച്ചു ആരോപിച്ചു.
വിച്ചുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “മികച്ച പ്രതികരണം നേടുന്ന 96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാർത്ഥത്തിൽ എന്റെ കഥ. ഞാൻ ജീവിച്ച എന്റെ കഥ. നാലഞ്ചു വർഷങ്ങൾക്കു മുൻപ് ചിത്രത്തിന്റെ നിർമാതാവായ നന്ദഗോപാലിനോട് ഞാൻ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോൾ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങൾ ഇത് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങൾ മനസിലാക്കണം.’
‘കഴിവുള്ളവർക്ക് അവസരം നൽകില്ല. മറിച്ച് അത്തരം ആളുകളിൽ നിന്ന് മോഷ്ടിക്കും. യഥാർത്ഥത്തിൽ ഛായാഗ്രഹകനായ ചിത്രത്തിന്റെ സംവിധായകൻ പ്രേമിനെ ഞാൻ വെല്ലുവിളിക്കുന്നു. ഈ കഥ ഞാൻ വീണ്ടും സിനിമയാക്കും. നിങ്ങളുടെ സിനിമയേക്കാൾ വലുതും മികച്ചതും ആയിരിക്കും ആ ചിത്രം. ഒരു പക്ഷേ, ഇക്കാര്യം നിങ്ങളുടെ ചെവിയിൽ എത്തില്ലായിരിക്കാം. എന്നാൽ നിങ്ങളെക്കാൾ മികച്ചത് ഞാനാണെന്ന് തെളിയിച്ചതിനു ശേഷം ഇത് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം. നിർമാതാവ് നന്ദഗോപാലിനും സംവിധായകൻ പ്രേമിനും നന്ദിയുണ്ട്. നിങ്ങളെപ്പോലെയുള്ളവർ ഇല്ലായിരുന്നെങ്കിൽ എന്റെ ഊർജം നശിച്ചു പോയേനെ!’
96 movie copyright issue
