Malayalam Breaking News
9 മൂവി വീഡിയോ കാണൂ…പൃഥ്വിരാജിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ നേടൂ !!!
9 മൂവി വീഡിയോ കാണൂ…പൃഥ്വിരാജിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ നേടൂ !!!
9 മൂവി വീഡിയോ കാണൂ…പൃഥ്വിരാജിന്റെ കയ്യിൽ നിന്നും സമ്മാനങ്ങൾ നേടൂ !!!
ജീനസ് മുഹമ്മദ് സംവിധാനം നിർവഹിച്ച് പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. ചിത്രത്തിന്റെ ട്രെയ്‌ലർ ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ പുതിയ മത്സരങ്ങളുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
നിങ്ങൾ ചെയ്യേണ്ടത്
ജനുവരി 14 മുതല്‍ 16 വരെ അവര്‍ ചോദിക്കുന്ന 3 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുകയാണ് വേണ്ടത്. ഉത്തരങ്ങള്‍ ലഭിക്കുവാനുള്ള ക്ലൂവിനായി 9ന്‍റെ ഓണ്‍ലൈന്‍ വീഡിയോസ് കാണുക. ചോദ്യങ്ങള്‍ക്ക് കീഴില്‍ കമന്‍റ് ആയി നിങ്ങളുടെ ഉത്തരങ്ങള്‍ #9TASTIC എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക്, പൃഥ്വിരാജിന്റെ ഓട്ടോഗ്രാഫോടു കൂടിയ സമ്മാനങ്ങള്‍ ലഭിക്കും.
സയൻസ് ഫിക്ഷൻ മൂവി ആണ് നയൻ.ചിത്രത്തിന്റെ ട്രെയ്‌ലർ 24 മണിക്കൂർ കൊണ്ട് 7 മില്യൺ ജനങ്ങളാണ് കണ്ടത്. ഹോളിവുഡ് ലെവലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മലയാളികൾ കണ്ട ട്രെയ്‌ലർ ആണിത്.
100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്ബോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 7 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
9 movie tastic contest