Connect with us

പ്രളയക്കെടുതിയിൽ കർശനമായി പാലിക്കേണ്ട 9 നിർദേശങ്ങൾ ;പൊതുജനങ്ങളിലേക്ക് എത്തിക്കുക

Malayalam Breaking News

പ്രളയക്കെടുതിയിൽ കർശനമായി പാലിക്കേണ്ട 9 നിർദേശങ്ങൾ ;പൊതുജനങ്ങളിലേക്ക് എത്തിക്കുക

പ്രളയക്കെടുതിയിൽ കർശനമായി പാലിക്കേണ്ട 9 നിർദേശങ്ങൾ ;പൊതുജനങ്ങളിലേക്ക് എത്തിക്കുക

പ്രളയക്കെടുതിയിൽ കർശനമായി പാലിക്കേണ്ട 9 നിർദേശങ്ങൾ ; പൊതുജനങ്ങളിലേക്ക് എത്തിക്കുക

ശക്തമായ പ്രളയം കേരളത്തെ വലയ്ക്കുമ്പോൾ കർശന നിർദേശങ്ങൾ നൽകുകയാണ് ഭരണകൂടം . 14 ജില്ലകളിലും റെഡ് അലെർട് പ്രഖ്യാപിച്ചതോടെ നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ .

ഇവയാണ് നിർബന്ധമായും പാലിക്കേണ്ട ഒമ്പത് നിർദ്ദേശങ്ങൾ:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

9 advice’s by disaster management authority

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top