Connect with us

ഇനിയും ക്രൂരതകൾ അനുഭവിക്കാൻ അവനില്ല! ലോകത്തെ നൊമ്പരപ്പെടുത്തിയ ടിക്കിരി ആന ചെരിഞ്ഞു !

News

ഇനിയും ക്രൂരതകൾ അനുഭവിക്കാൻ അവനില്ല! ലോകത്തെ നൊമ്പരപ്പെടുത്തിയ ടിക്കിരി ആന ചെരിഞ്ഞു !

ഇനിയും ക്രൂരതകൾ അനുഭവിക്കാൻ അവനില്ല! ലോകത്തെ നൊമ്പരപ്പെടുത്തിയ ടിക്കിരി ആന ചെരിഞ്ഞു !

ലോകം വളരെ വേദനയോടെ കണ്ട ചിത്രമായിരുന്നു മെലിഞ്ഞുണങ്ങിയ ഒരു ആനയുടേത് . കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയിരുന്നതും ടിക്കിരി എന്ന ആനയായിരുന്നു. മെലിഞ്ഞുണങ്ങി മൃതപ്രാണനായ ആന എല്ലാ മൃഗ സ്നേഹികളെയും വേദനിപ്പിച്ചിരുന്നു . എഴുപത് വയസുള്ള ആ ആനയെ കണ്ടിട്ട് ആർക്കും വിശ്വസിക്കാൻ സാധിച്ചില്ല .. ഇത് വ്യാജചിത്രമാണെന്നു പോലും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു . കാരണം അത്രക്ക് ശോചനീയാവസ്ഥയിലായിരുന്നു ആ ആന .

പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. എന്നാല്‍ മൃഗസ്‌നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു.

ദിവസങ്ങളോളം നീളുന്ന ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്ര. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകത്തിന്റെ മുമ്പിലെത്തിയത്. ഭക്ഷണം കഴിക്കാനാവാതെ അസ്ഥികൂടം പുറത്ത് കാണുന്ന വിധത്തിലായിരുന്ന ആന.

അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധിയാളുകള്‍ ടിക്കിരിയ്ക്ക് വേണ്ടി രംഗത്തെത്തി. പോസ്റ്റിന്റെ ഷെയറുകള്‍ കൂടിയതോടെ ലോകത്തെല്ലായിടത്തും ആനയുടെ വാര്‍ത്തയെത്തി. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ചത്തെ അവസാനഘോഷയാത്രയില്‍ നിന്ന് ടിക്കിരിയെ ഒഴിവാക്കിയിരുന്നു.

വ്യാഴാഴ്ച ടിക്കിരിയുടെ അവസാനത്തെ ചിത്രം പോസ്റ്റ് ചെയ്ത് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ കുറിച്ചത് ഈ ആനയുടെ കിടപ്പ് കണ്ടെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്ന് മനുഷ്യര്‍ പിന്തിരിയട്ടെ എന്നാണ്. ആഘോഷപരിപാടികള്‍ക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പോസ്റ്റിലുണ്ട്. അനാരോഗ്യമുള്ള ആനയെ ഉത്സവത്തിനെഴുന്നള്ളിച്ചതിനെ കുറിച്ചന്വേഷിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ദീര്‍ഘനേരമുള്ള ഘോഷയാത്രയ്ക്ക് ടിക്കിരിയെ പങ്കെടുപ്പിച്ചതിനെ കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വന്യജീവി അധികൃതര്‍ക്ക് ടൂറിസം-വനംവകുപ്പ് മന്ത്രി ജോണ്‍ അമാരതുംഗെ ആവശ്യപ്പെട്ടു.

ആന മെലിഞ്ഞത് തൊഴുത്തിൽ കെട്ടുമോ എന്ന പഴംചൊല്ല് മലയാളികൾക്കിടയിലുണ്ട്. അത് അര്ഥവത്താക്കുന്ന സംഭവമാണ് ടിക്കിരിയുടേത് . തൊഴുത്തിൽ കെട്ടിയാലും വേണ്ടില്ല, ഇത്രക്കൊക്കെ ഒരാനയെ ദ്രോഹിക്കാമോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത്രയും മെലിഞ്ഞ , അല്ലെങ്കിൽ ങ്ങനെ ഒരാനയെ ഇന്ന് വരെ ലോകം കണ്ടിട്ടുണ്ടാകില്ല.

മുകളിൽ പരവതാനി പോലെയുള്ള തുണി വിരിച്ച് മെലിച്ചിൽ മറച്ചാണ് ഇതുവരെയും ആനയെ എഴുന്നള്ളിച്ചിരുന്നത് . ആരുടേയും ഹൃദയം തകർക്കുന്ന ഒരു കാഴചയായിരുന്നു അത് .

70 year old boney elephant collapsed

Continue Reading
You may also like...

More in News

Trending

Malayalam