Malayalam
69ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് പുരസ്കാര ദാന ചടങ്ങിൽ തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ…
69ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് പുരസ്കാര ദാന ചടങ്ങിൽ തിളങ്ങി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ…
69ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മികച്ച നടനായി തെരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. നന്‍പകല് നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. കരിയറിലെ 15ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇപ്പോഴിതാ പുരസ്കാര ദാന ചടങ്ങിൽ തിളങ്ങിയ കീർത്തി സുരേഷിൻറെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ്സ് ആയാണ് നടി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദസറ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷിനായിരുന്നു. മികച്ച നടിയായി വിൻസി അലോഷ്യസും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫും സ്വന്തമാക്കി. മികച്ച ചിത്രം (ക്രിട്ടിക്ക്) ജിയോ ബേബിയുടെ കാതൽ ദ് കോർ കരസ്ഥമാക്കി, ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള (ക്രിട്ടിക്ക്) പുരസ്കാരം ജ്യോതികയ്ക്ക് ലഭിച്ചു.