Connect with us

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു! മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ

Uncategorized

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു! മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു! മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡില്‍ പരിഗണിച്ചത്. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടൻ പൃഥ്വിരാജിനെ തിരഞ്ഞെടുത്ത്. അതുപോലെ മികച്ച നടിമാരായി ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്). സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ വെച്ച് പുരസ്‌കാരം പ്രഖ്യാപിച്ചത്. ആടുജീവിതം സംവിധാനം ചെയ്ത ബ്ലെസി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കാതല്‍ ആണ് മികച്ച ചിത്രം.

ആടുജീവിതം മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായി റോഷന്‍ മാത്യു, സുമംഗല എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകനുള്ള തടവിലൂടെ ഫാസില്‍ റസാഖ് സ്വന്തമാക്കി. മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ് റസൂല്‍ പൂക്കുട്ടിക്ക് ശരത് മോഹനും ലഭിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം രഞ്ജിത് അമ്പാടി സ്വന്തമാക്കി. മികച്ച സ്വഭാവ നടനായി വിജയരാഘവനും സ്വഭാവ നടിയായ ശ്രീഷ്മ മോഹനും മികച്ച ബാലതാരമായി (പെണ്‍) തെന്നല്‍ അഭിലാഷും അവ്യൂദ് മേനോനും (ആണ്‍) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി. രോഹിത് എംജി കൃഷ്ണന്‍ ഇരട്ടയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. മികച്ച പശ്ചാത്തല സംഗീത സംവിധായകനായി മാത്യൂസ് പുളിക്കലും സംഗീത സംവിധായകനായി ജസ്റ്റിന്‍ ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. സംഗീത് പ്രതാപാണ് മികച്ച എഡിറ്റര്‍. ഹരീഷ് മോഹനന്‍ ആണ് മികച്ച ഗാനരചയിതാവ്. മികച്ച ഗായികയായി ആന്‍ ആമിയും ഗായകനായി വിദ്യാധരന്‍ മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനും പ്രാഥമിക ജൂറി അധ്യക്ഷന്‍മാരായും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളായും പാനലിലുണ്ടായിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending