50000, 30000, 20000.. മകള്‍ ലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് സുരേഷ് ഗോപി
Published on
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുന്നതിനിടയിൽ ഞെട്ടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നൽകുമെന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രഖ്യാപനം. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
Continue Reading
You may also like...
Related Topics:Suresh Gopi, Sureshgopi