Connect with us

5 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി

Malayalam

5 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി

5 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി

നടി മഞ്ജു വാര്യർക്ക് 5 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഫൂട്ടേജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു. അതേസമയം സൈജു ശ്രീധരൻ -മഞ്ജു വാര്യർ ഒരുമിക്കുന്ന ’’ഫൂട്ടേജ് ‘’ ഇന്നു മുതലാണ് പ്രദർശനത്തിനെത്തുന്നത്. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്,വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഈ ഒരു വിവരം മനസ്സില്‍ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററില്‍ വന്ന് കാണുക.’ എന്ന് മഞ്ജു തന്നെ നേരത്തെ പറഞ്ഞിരുന്നു. ‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’ എന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു അന്ന് വീഡിയോ പങ്കുവച്ചതും. ഉത്തരവാദിത്വത്തോടെ ഇങ്ങനെ ഒരു കാര്യം അറിയിച്ചതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയോടുള്ള ബഹുമാനം കൂടുന്നു, തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കും എന്നൊക്കെ കമന്റില്‍ പ്രതികരണം വരുന്നുണ്ട്. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ വൈറലായിരുന്നു. ഫൂട്ടേജ് കൂടാതെ മറ്റ് രണ്ട് സിനിമകള്‍ കൂടെ മഞ്ജുവിന്റേതായി തിയേറ്റര്‍ റിലീസിനായി ഒരുങ്ങി നില്‍ക്കുകയാണ്. രണ്ടും തമിഴ് സിനിമകളാണ്!. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 ഉം, രജിനികാന്തിനൊപ്പമുള്ള വേട്ടൈയനും. രജിനിയുടെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംഷിനോസ് നിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്,സൂരജ് മേനോന്‍,ലൈൻ പ്രൊഡ്യൂസർ-അനീഷ് സി സലിം,ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു,

എഡിറ്റര്‍-സൈജു ശ്രീധരന്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍,അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ,മാർക്കറ്റിംഗ്-ഹൈറ്റ്സ്,പി ആർ ഒ : എ എസ് ദിനേശ്.

More in Malayalam

Trending