Uncategorized
34-ാം പിറന്നാൾ ആഘോഷിച്ച് പ്രണവ് മോഹൻലാൽ! ആശംസകൾ നേർന്നു മോഹൻലാലും വിസ്മയയും
34-ാം പിറന്നാൾ ആഘോഷിച്ച് പ്രണവ് മോഹൻലാൽ! ആശംസകൾ നേർന്നു മോഹൻലാലും വിസ്മയയും
പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മോഹൻലാലും വിസ്മയയും. ‘‘ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെപ്പോലെ തന്നെ സ്പെഷൽ ആയിരിക്കട്ടെ.’’പ്രണവിന്റെ ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു. ഹാപ്പി ബർത്ഡേ ബ്രോസ്കി’’ എന്നായിരുന്നു സഹോദരി വിസ്മയയുടെ ആശംസ. ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധിപ്പേരാണ് പ്രണവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. അതേസമയം പിറന്നാൾ ദിനത്തിലും യാത്രയിലാണ് പ്രണവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് കർണാടകയിലെ ഹംപിയിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. അതേസമയം സഞ്ചാരപ്രിയനായ താരപുത്രന്‍ എഴുത്തിന്റെ വഴിയിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. ഒരു കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
പുസ്തകത്തിന്റെ കവര്‍ പേജിന്റെ സൂചനനല്‍കുന്ന ചിത്രത്തോടൊപ്പമാണ് ‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന് പ്രണവ് കുറിച്ചിരിക്കുന്നത്. ‘ലൈക്ക് ഡിസേര്‍ട്ട് ഡ്യൂൺ'( എന്ന പേരും ചിത്രത്തില്‍ കാണാം. പ്രണവ് മോഹന്‍ലാലിന്റെ സഹോദരി വിസ്മയ നേരത്തെ ഒരു പുസ്തകമെഴുതിയിരുന്നു. ഗ്രേയ്ന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്നയിരുന്നു 2021-ല്‍ പുറത്തിറക്കിയ പുസ്തകം.
ഒന്നാമൻ സിനിമയിൽ തുടങ്ങി വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ വരെ എത്തി നിൽക്കുകയാണ് പ്രണവ് മോഹൻലാലിൻറെ സിനിമാ കരിയർ. 2002 ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. 2018 ല്‍ ആദിയിലൂടെ നായകനായി അരങ്ങേറി. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ അഭിനയം പ്രണവിന് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു. പുതിയ സിനിമാ വിശേഷമൊന്നും പ്രണവ് പങ്കുവെച്ചിട്ടില്ല.
