Malayalam
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ!
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ!
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് ചിത്രങ്ങളുമാണ് ഐഎഫ്എഫ്കെയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഓഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിന്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയത്.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഓഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. മേളയുടെ ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി കൺസെപ്റ്റ് തയ്യാറാക്കിയത് വിഷ്വൽ ഡിസൈനർ അശ്വന്ത് എയാണ്. കണ്ണൂർ സ്വദേശിയായ അശ്വന്ത്, എറണാകുളം ആർഎൽവി കോളേജ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ എംഎഫ്എ വിദ്യാർത്ഥിയാണ്.
സജി ചെറിയാൻ്റെ പോസ്റ്റ് ഇങ്ങനെ;
29മത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബർ 13 മുതൽ 20 വരെ, തിരുവനന്തപുരം
മേളയുടെ ലോഗോ, ബ്രാൻഡ് ഐഡൻ്റിറ്റി കൺസെപ്റ്റ് തയ്യാറാക്കിയത്: അശ്വന്ത് എ. (വിഷ്വൽ ഡിസൈനർ). കണ്ണൂർ സ്വദേശി,
എറണാകുളം ആർ.എൽ.വി കോളേജ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ MFA വിദ്യാർത്ഥി.
‘INTERSECTIONALITY’
സമയവും ഭൂമിശാസ്ത്രവും താണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ സിനിമ എന്ന മാധ്യമത്തിന് പുതിയ ആശയതലങ്ങളും പുതിയ ലെയറുകളും പുതുപുത്തൻ കൂട്ടുകളും രൂപപ്പെടുന്നുണ്ട്. നിയതമായ ഒരു ചട്ടക്കൂടിനുള്ളിൽ ഈ കലാരൂപത്തെ ഒതുക്കിവെക്കാൻ സാധിക്കില്ല, രൂപമോ ഭാവമോ, അത് ഒഴുകിക്കൊണ്ടിരിക്കും. ഇത്തരത്തിലാണ് ഇന്റർസെക്ഷനാലിറ്റിയുടെയും നിലനിൽപ്പ്.
വ്യത്യസ്തമായ ഐഡന്റിറ്റികളുടെ കൂട്ടുകൾ ചേരുമ്പോൾ ഒരു മനുഷ്യന്റെ സോഷ്യൽ പൊസിഷൻ വ്യതിചലനമുണ്ടായിക്കൊണ്ടിരിക്കും. ഇപ്രകാരം മാറിക്കൊണ്ടിരിക്കുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന സിനിമയെ ഇന്റർസെക്ഷനാലിറ്റിയുമായി ചേർത്ത് വായിക്കപ്പെടുമ്പോൾ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ, സിനിമയുടെ പുതിയ വാതായനങ്ങൾ തുറക്കപ്പെടുകയാണ് എന്ന് മന്ത്രി പോസ്റ്റിൽ പറയുന്നു.