Connect with us

നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !

Malayalam Breaking News

നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !

നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !

നാഗവല്ലിയുടെ 25 വർഷങ്ങൾ – ക്ഷമ ചോദിച്ച് ശോഭന !

മണിച്ചിത്രത്താഴും നാഗവല്ലിയും മലയാളികളുടെ മനസ്സിൽ നിന്നും ഒരുകാലത്തും മാഞ്ഞു പോകാത്ത ഒന്നാണ്. 25 വർഷങ്ങൾക്കിപ്പുറവും ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട സിനിമയായി മണിച്ചിത്രത്താഴ് തല ഉയർത്തി നിൽകുമ്പോൾ അഭിമാനമാണ് അന്നത്തെ നാഗവല്ലിക്ക്. ആ നന്ദിയും ഒപ്പം ക്ഷമയും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി ശോഭന.

മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ശോഭനക്ക് നേടിക്കൊടുത്തത് മണിച്ചിത്രത്താഴും നാഗവല്ലിയുമാണ് .
‘എല്ലാ മീഡിയ സുഹൃത്തുക്കൾക്കും എക്കാലത്തേയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാൻസിനും….മാർഗ്ഗഴി പെർഫോമൻസുമായി ഞാൻ ചെന്നൈയിൽ തിരക്കിലായിരുന്നു. നിങ്ങളുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയത് അതു കൊണ്ടാണ്.

ക്ഷമിക്കണം. ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രം ആരും മറന്നിട്ടില്ലെന്നതു വലിയ കാര്യമാണ്. ഇപ്പോഴും അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. എനിക്കു മാത്രമല്ല, സംവിധായകനും മറ്റു ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തകർക്കുമെല്ലാം എന്റെ അതേ വികാരം തന്നെയായിരിക്കും. അവരോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു. – നടി സമൂഹമാധ്യമത്തില്‍ കുറിച്ചു.

25 years of manichithrathazhu

More in Malayalam Breaking News

Trending

Recent

To Top