Connect with us

ശക്തമായ മഴ : ഇരുപതോളം ട്രെയിനുകൾ റദ്ധാക്കി !

Malayalam Breaking News

ശക്തമായ മഴ : ഇരുപതോളം ട്രെയിനുകൾ റദ്ധാക്കി !

ശക്തമായ മഴ : ഇരുപതോളം ട്രെയിനുകൾ റദ്ധാക്കി !

മഴ കനക്കുകയാണ് . ഒട്ടേറെ തടസങ്ങളാണ്‌ യാത്രക്കാരെ സംബന്ധിച്ച് നിലനിൽക്കുന്നത്. ബസിലും ട്രെയിനിലും ഒന്നും യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ. കനത്തമഴയെത്തുടർന്ന് ട്രാക്കിലും മറ്റുമുണ്ടായ തടസ്സങ്ങളെത്തുടർന്ന് ശനിയാഴ്ച നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

തടസപ്പെട്ട ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണ റയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. പാലക്കാട്–ഷൊർണൂർ, ഷൊർണൂർ–പട്ടാമ്പി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

∙ എറണാകുളത്തു നിന്നു കോട്ടയം, തിരുവനന്തപുരം വഴി ചെന്നൈയിലേ‍ക്കു സ്പെഷൽ ട്രെയിൻ ഉച്ചയ്ക്കു 3 മണിക്കു പുറപ്പെടും.

∙ രാവിലെ 11.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാകും പുറപ്പെടുക. നാഗർകോവിൽ- മധുര വഴിയാണ് പോകുന്നത്. പാലക്കാട് -കോയമ്പത്തൂർ പോകില്ല.

കായംകുളം – ആലപ്പുഴ – എറണാകുളം വഴി വെള്ളിയാഴ്ച നിർത്തിവച്ച ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം – തൃശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ’ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദു ചെയ്തു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്‌ലൈൻ നമ്പറുകൾ എർപ്പെടുത്തി. നമ്പരുകൾ – 1072, 9188292595, 9188293595.

പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്ക് റീഫണ്ടിന് അപേക്ഷിക്കാം. ഒക്ടോബർ 15 വരെ സ്റ്റേഷനുകളിൽനിന്നും ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ലഭിക്കും. ഇതുപയോഗിച്ചു റീഫണ്ടിന് അപേക്ഷ നൽകാം. ഇ–ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഈ സമയപരിധി ബാധകം.

ഐആർസിടിസി വെബ്സൈറ്റിൽ ടിഡിആർ സമർപ്പിച്ചു റീഫണ്ടിന് അപേക്ഷിക്കാം. യുടിഎസ് ഓൺ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനായി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കു ടിക്കറ്റ് നമ്പറും റദ്ദാക്കാനുളള കാരണവും വ്യക്തമാക്കി ഇ–മെയിൽ അയയ്ക്കണം.

ഇന്റർനെറ്റ് സൗകര്യമില്ലാത്തവർ ചീഫ് കൊമേഴ്സ്യൽ മാനേജർ, പാസഞ്ചർ മാർക്കറ്റിങ്, സതേൺ റെയിൽവേ. മൂർ മാർക്കറ്റ്, ചെന്നൈ 600003 എന്ന വിലാസത്തിൽ അയയ്ക്കണം.

20 trains cancelled

More in Malayalam Breaking News

Trending

Recent

To Top