Connect with us

2.0 കേരളത്തിൽ വമ്പൻ റിലീസിനെത്തിക്കുന്നത് മുളകുപാടം ; വിതരണാവകാശം സ്വന്തമാക്കിയത് കോടികൾ മുടക്കി !!!

Malayalam Breaking News

ലോകം മുഴുവൻ ഉറ്റു നോക്കിയിരിക്കുന്ന ശങ്കർ – രജനികാന്ത് ചിത്രമാണ് 2.0.നവംബർ 29 നു തിയേറ്ററുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. 600 മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയത് 15 കോടിക്ക് മുകളിൽ നൽകിയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക കൂടിയാണ് 2.0 യ്ക്കു ലഭിച്ചിരിക്കുന്നത്. നേരത്തെ വിജയുടെ സർക്കാർ, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് വിതരാണവകാശത്തിൽ വൻതുകയ്ക്ക് കേരളത്തില്‍ വിറ്റുപോയത്.

കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് മുളകുപാടം ഫിലിംസ് ഉദ്ദേശിക്കുന്നത് . ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും.ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

2.0 Kerala distribution by tomichan mulakupaadam

More in Malayalam Breaking News

Trending

Recent

To Top