Connect with us

അര്‍ഥംപോലും അറിയാതെ അവര്‍ അവരുടെ ഷര്‍ട്ടൂരി പാട്ടിന്റെ താളത്തിനൊപ്പം വീശി ! ഇങ്ങനെയൊരു പാട്ട് നിങ്ങളുടെ കോളേജ് കാലത്തുണ്ടായിട്ടുണ്ടെങ്കിൽ ആ ദിവസങ്ങൾ അതിഗംഭീരമായിരിക്കും !

Malayalam Breaking News

ഒരു സമയത്ത് മലയാള സിനിമയിൽ തരംഗമായ ചിത്രമാണ് ജയരാജിന്റെ ഫോർ ദി പീപ്പിൾ . ചിത്രത്തിലെ പാട്ടുകളും വമ്പൻ ഹിറ്റ് ആയിരുന്നു . സൂപ്പർ താരങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ആ സിനിമ ബോക്സ് ഓഫ്‌സിൽ വലിയ ഹിറ്റ് ആയി . ആ ഗാനങ്ങളും തരംഗമായിരുന്നു. ജാസ്സി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ആ ശബ്ദവും ഹിറ്റായി.

ഫോര്‍ ദ പീപ്പിള്‍ പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തെക്കുറിച്ച് പി.ജെ സുജാന്ത് കുമാര്‍ എന്നൊരാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജയരാജ് തന്നെയാണ് ഈ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

  1. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (അന്ന് തൃശ്ശൂരിലെ രാംദാസ് തിയേറ്ററിലെ സ്‌ക്രീനുകള്‍ ഇന്നത്തെപ്പോലെ രണ്ടാക്കിയിട്ടില്ല). തിയേറ്റര്‍ മുഴുവന്‍ കൗമാരക്കാരക്കാര്‍ നിറഞ്ഞിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍, എന്‍ഡ് ക്രെഡിറ്റ്‌സ് സ്‌ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘ലജ്ജാവതിയെ’ എന്ന പാട്ട് വച്ചു. ആണ്‍കുട്ടികളുടെ ഒരു വലിയ കൂട്ടം ആ വലിയ പ്രൊജക്ഷന്‍ സ്‌ക്രീനിന് മുന്നിലേക്ക് ഓടിക്കയറി. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കണം പ്രേക്ഷകര്‍ പാട്ടിനൊപ്പം ചുണ്ടനക്കി ഇങ്ങനെ പാടുന്നത്. ‘വാച്ച വാച്ച’ എന്ന ആദ്യത്തെ മല്ലു റാപ്പിന്റെ അര്‍ഥംപോലും അറിയാതെ…. അവര്‍ അവരുടെ ഷര്‍ട്ടൂരി പാട്ടിന്റെ താളത്തിനൊപ്പം വീശി

ഇതുപോലൊരു വൈകാരികമായ ഗാനം(പക്ഷെ, അതു വരിക ഒരു വ്യാഴവട്ടത്തിനിടയില്‍ ആയിരിക്കും) നിങ്ങളുടെ കോളേജ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, നിങ്ങളുടെ ആ ദിവസങ്ങള്‍ അതിഗംഭീരമായിരിക്കും. ഞാന്‍ ഭാഗ്യവാനാണ്. ആ വലിയ സ്‌ക്രീനിനു മുന്നില്‍ ഷര്‍ട്ടൂരി വീശിയ ആ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.

ലജ്ജാവതിയേ…!!! ഫോര്‍ ദ പീപ്പിളിന്റെ അതിഗംഭീര വിജയത്തിനു പിന്നില്‍ ഈ അതിമനോഹരമായ ഗാനമല്ലാതെ മറ്റൊന്നുമില്ല.

15 years of for the people movie

More in Malayalam Breaking News

Trending