Malayalam
12 കോടി വാർഷിക വരുമാനം! വീട് സഹിതം നഷ്ടമായി.. ജ്വല്ലറി ഉടമയായ തമന്നയുടെ ഇപ്പോഴത്തെ അവസ്ഥ!! കോടിശ്വരിയായ നടിയ്ക്ക് സംഭവിച്ചത്?
12 കോടി വാർഷിക വരുമാനം! വീട് സഹിതം നഷ്ടമായി.. ജ്വല്ലറി ഉടമയായ തമന്നയുടെ ഇപ്പോഴത്തെ അവസ്ഥ!! കോടിശ്വരിയായ നടിയ്ക്ക് സംഭവിച്ചത്?
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഏറെക്കാലമായി വെള്ളിത്തിരയെ ഭരിക്കുന്ന നടിമാരില്‍ ഒരാളാണ് തമന്ന. ടോളിവുഡില്‍ സ്റ്റാര്‍ നായികയായി വളര്‍ന്ന തമന്ന തെന്നിന്ത്യയാകെ പ്രശസ്തയായി. ബോളിവുഡിലും നടി സിനിമയും വെബ് സീരിസുമൊക്കെ ചെയ്യുന്നുണ്ട്. തെലുങ്കില്‍, തമന്നയുടെ പ്രശസ്തി കുറവാണെങ്കിലും നടി വെബ് സീരീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലസ്റ്റ് സ്റ്റോറീസ് 2, ജി കര്‍ദ തുടങ്ങിയവയും ചെയ്തിരുന്നു.
ബോള്‍ഡ് സീനുകളില്‍ മേക്കപ്പില്ലാതെയൊക്കെ അഭിനയിച്ചും തമന്ന പ്രേക്ഷകപ്രശംസനേടി. ചാന്ദ് സാ രോഷൻ ചെഹരാ എന്ന ചിത്രമാണ് തമന്നയുടെ ആദ്യ ചിത്രം. ഈ സിനിമ ബോക്സ് ഓഫീസിൽ പൂർണ പരാജയമായിരുന്നെങ്കിലും നിരവധി അവസരങ്ങളാണ് തമന്നയ്ക്ക് പിന്നാലെ ലഭിച്ചത്. അതേ വർഷം തന്നെ തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു. 2006ലാണ് ആദ്യ തമിഴ് ചിത്രത്തിൽ നടി അഭിനയിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ ഹാപ്പി ഡെയ്സ്, കല്ലൂരി എന്നീ ചിത്രമാണ് തമന്നയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. ഈ ചിത്രം മലയാളത്തിലടക്കം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ബാന്ദ്ര. ഇന്ന് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് തമന്ന.
12 കോടിയാണ് തമന്നയുടെ വാർഷിക വരുമാനം എന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു കോടിയോളം നടി സമ്പാദിക്കുന്നുണ്ട്. സിനിമയിൽ നിന്നല്ലാതെ പരസ്യ ചിത്രങ്ങളിലൂടേയും ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമെല്ലാം വൻ വരുമാനമാണ് താരം സ്വന്തമാക്കുന്നത്. ഒരു ചിത്രത്തിന് നാല് മുതൽ അഞ്ച് കോടി രൂപ വരെയാണത്രെ തമന്നയുടെ പ്രതിഫലം. ഒരു ഡാൻസ് നമ്പറിന് മാത്രം 60 ലക്ഷം വരെ വാങ്ങുന്നു. 2018ലെ ഐപിഎല്ലിലെ പത്ത് മിനുട്ട് പെർഫോമൻസിന് 50 ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. മുംബൈ ജുഹൂവിലെ തമന്നയുടെ വീടിന് മാത്രം 16.6 കോടി മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ ആഢംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും നടിക്കുണ്ട്. ഇതിൽ ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, ബിഎംഡബ്ല്യു 320ഐ, മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, മിത്സുബിഷി പജേറോ സ്‌പോർട് എന്നിവയും ഉൾപ്പെടും. ഇതിനെല്ലാം കൂടി 2.3 കോടിയോളം മൂല്യം വരും. മാത്രമല്ല താരത്തിന്റെ മൂന്ന് ലക്ഷം രൂപ വിലയുള്ള ബാഗ് വരെ ചർച്ചയായിട്ടുണ്ട്. 110 കോടിയുടെ ആസ്തി തമന്നയ്ക്കുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ തന്നെ അതിസമ്പന്നരായ നടിമാരിൽ ഒരാളാണ് തമന്ന എന്നാണ് പറയപ്പെടുന്നത്. എന്നാൽ നടി ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
സാമ്പത്തിക ഞെരുക്കം കാരണം തമന്ന മുംബൈയിലെ അന്ധേരി വെസ്റ്റ് വീർ ദേശായി റോഡിലുള്ള തൻ്റെ അപ്പാർട്ട്മെൻ്റ് ഇന്ത്യൻ ബാങ്കിൽ പണയപ്പെടുത്തി 7.84 കോടി രൂപ വായ്പയെടുത്തുവത്രെ. മുംബൈയിലെ ജുഹുവിൽ 6065 ചതുരശ്ര അടിയിൽ 18 ലക്ഷം രൂപയ്ക്ക് ഒരു ഓഫീസ് കെട്ടിടവും നടി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഓഫീിന് അഡ്വാൻസായി 27 ലക്ഷം രൂപ നൽകി അഞ്ചുവർഷത്തേക്കുള്ള കരാർ നടി ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്. തമന്നയുടെ പെട്ടെന്നുള്ള സാമ്പത്തീക ഞെരുക്കത്തിന് കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ. അഭിനയിച്ച് സമ്പാദിച്ച പണം തമന്ന റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചിരുന്നുവത്രെ. ഇത് കൂടാതെ തമന്നയ്ക്ക് ഒരു ജ്വല്ലറിയുമുണ്ട്. ബിസിനസിൽ ചില പ്രതിസന്ധികൾ വന്നതോടെ നടിയുടെ കയ്യിലെ പണവും തീർന്നു. അതിനാലാണത്രെ പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഏഴ് കോടി രൂപയ്ക്ക് മുംബൈയിലെ വീട് താരം പണയം വെച്ചതെന്നാണ് റിപ്പോർട്ട്. നിലവില്‍ നായികയായും ഐറ്റം ഡാന്‍സ് കളിച്ചുമൊക്കെ കൈ നിറയെ അവസരങ്ങളുമായി തിരക്കിലാണ് തമന്ന. ഇതിനിടയില്‍ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലായതിനാല്‍ വെകാതെ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഹൈദരാബാദില്‍ വെച്ച് ഉടന്‍ താരവിവാഹം നടന്നേക്കുമെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
