Connect with us

സ്വാമിയേ ശരണമയ്യപ്പാ… ; ഹെലികോപ്റ്ററിൽ ശബരിമല ദർശനം ; ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ ഹെലികോപ്ടർ മാർഗ്ഗം എത്തിയ താരത്തെ കാണാം!

Malayalam

ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗൺ ശബരിമലയിലെത്തി. ഇന്ന് രാവിലെയാണ് ശബരിമല ദർശനം നടത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്നും താരം ഹെലികോപ്ടർ മാർഗ്ഗം ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ എത്തുകയായിരുന്നു. അവിടെ നിന്ന് പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.

ദർശനത്തിന് ശേഷം തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. തുടർന്ന് മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷമാണ് മലയിറങ്ങിയത്. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് നിലവിൽ മാറ്റിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്​ഗൺ തന്നെയാണ്.

about ajay devagon

More in Malayalam

Trending

Recent

To Top