Connect with us

മാഡ്രിഡ് മേളയില്‍ തിളങ്ങി ഭയാനകം

Social Media

മാഡ്രിഡ് മേളയില്‍ തിളങ്ങി ഭയാനകം

മാഡ്രിഡ് മേളയില്‍ തിളങ്ങി ഭയാനകം

മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജയരാജിന്റെ ഭയാനകത്തിന് അംഗീകാരം. ഭയാനാകത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം രണ്‍ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്‌കാരം ജയരാജിനും ലഭിച്ചു. ഇമാജിന്‍ ഇന്ത്യ ഫിലിം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

ബെയ്ജിങ് ചലച്ചിത്രമേളയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു. ജയരാജിന്റെ നവരസ -ചലച്ചിത്ര പരമ്ബരയിലെ ആറാമത്തെ ചിത്രമായ ഭയാനകം മൂന്ന് ദേശീയപുരസ്കാരങ്ങള്‍ നേടിയിരുന്നു. രണ്‍ജിപണിക്കരാണ് പോസ്റ്റുമാനെ അവതരിപ്പിച്ചത്.

ജയരാജിന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഭയാനകം. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം 2017 ല്‍ സ്വന്തമാക്കിയത്. നവാഗതനായ നിഖില്‍ എസ്. പ്രവീണായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. 

തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടനാടന്‍ ഗ്രാമത്തില്‍ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. രഞ്ജി പണിക്കര്‍ ആദ്യമായി നായകനായ ചിത്രമായിരുന്നു ഭയാനകം. 


Bhayanakam wins two awards at Madrid imagine India international film festival

ReplyForward

Continue Reading
You may also like...

More in Social Media

Trending

Recent

To Top