Connect with us

മണിയൻപിള്ള രാജു അത് പറയണം , ഇല്ലെങ്കിൽ ഞാൻ പറയും – നായികയായി കൊണ്ടുവന്നിട്ടുള്ള എല്ലാ സ്ത്രീകളെയും കുളിപ്പിച്ചിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുണ്ട് – ബാലചന്ദ്ര മേനോൻ

Malayalam Breaking News

മണിയൻപിള്ള രാജു അത് പറയണം , ഇല്ലെങ്കിൽ ഞാൻ പറയും – നായികയായി കൊണ്ടുവന്നിട്ടുള്ള എല്ലാ സ്ത്രീകളെയും കുളിപ്പിച്ചിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുണ്ട് – ബാലചന്ദ്ര മേനോൻ

മണിയൻപിള്ള രാജു അത് പറയണം , ഇല്ലെങ്കിൽ ഞാൻ പറയും – നായികയായി കൊണ്ടുവന്നിട്ടുള്ള എല്ലാ സ്ത്രീകളെയും കുളിപ്പിച്ചിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുണ്ട് – ബാലചന്ദ്ര മേനോൻ

മലയാള സിനിമയിൽ ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനുമാണ് ബാലചന്ദ്ര ,മേനോൻ. പത്രപ്രവർത്തനത്തിലൂടെ സിനിമയിലേക്ക് എത്തിയ ബാലചന്ദ്ര മേനോൻ സിനിമയുടെ സകല മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. പ്രശസ്തരായ നിരവധി താരങ്ങള്‍ ബാലചന്ദമേനോന്‍ സിനിമകളിലൂടെ രംഗത്തെത്തിയവരാണ്.

ബാലചന്ദ്രമേനോന്‍ സിനിമകളിലൂടെ എത്തിയ പ്രധാനിയാണ് സുധീര്‍കുമാര്‍ എന്ന മണിയന്‍ പിള്ള രാജു. ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന മേനോന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ സുധീര്‍കുമാര്‍ പിന്നീട് ചിത്രത്തിന്റെ പേരില്‍ പ്രശസ്തനാവുകയായിരുന്നു. എന്നാല്‍ അതിന് പിന്നിലെ കഥ മണിയന്‍ പിള്ള രാജുതന്നെ പറയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറയുകയാണ് ബാലചന്ദ്ര മേനോന്‍. അഥവാ അദ്ദേഹമത് പറഞ്ഞില്ലെങ്കില്‍ തന്റെ പുതിയ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയ്സില്‍ അത് വ്യക്തമാക്കുമെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേനോന്‍ നയം വ്യക്തമാക്കിയത്.

ഒരുപാട് പേര്‍ തന്നെ താരംതാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമയില്‍ തന്നെ തരംതാഴ്ത്തുന്നവരുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. തന്റെ യൂട്യൂബ് ചാനലിലൂടെ രജനി കാന്തും, മൃണാള്‍ സെന്നും തുടങ്ങി എല്ലാരുമായുള്ള അനുഭവങ്ങള്‍ പറയും. പത്രപ്രവര്‍ത്തനമാണ് സിനിമയിലേക്ക് അടുപ്പിച്ചത്. പുതിയ ചിത്രങ്ങള്‍ നായകന്മാരിലേക്ക് മാത്രം ഒതുങ്ങി പോകുന്നു. മറ്റുള്ളവര്‍ക്ക് ഒരു പ്രാധാന്യം നല്‍കുന്നില്ല. തന്റെ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ് പിരിയുമ്പോള്‍ പല ആര്‍ട്ടിസ്റ്റുകളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു ബന്ധമായിരുന്നു അന്നുണ്ടായിരുന്നത്. യൂട്യൂബ് ചാനലിലൂടെ മറ്റ് താരങ്ങളുടെ കാര്യങ്ങള്‍ ഉദാഹരണ സഹിതം സ്പഷ്ടമായി പറയുമ്പോള്‍ ആര്‍ക്കും മുഷിപ്പ് തോന്നരുത്. -ബാലചന്ദ്രമേനോന്‍ പറഞ്ഞു.

മാസ്റ്റര്‍ബേഷന്‍ എന്ന വാക്കെടുത്ത് നാലോ അഞ്ചോ സ്ത്രീകള്‍ ചുറ്റിനുമിരുന്ന് പറഞ്ഞാല്‍ സ്ത്രീ സമത്വം ഉണ്ടാകുമോ? നായികയായി കൊണ്ടുവന്നിട്ടുള്ള എല്ലാ സ്ത്രീകളെയും കുളിപ്പിച്ചിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുണ്ട്. എന്തെങ്കിലും ഒരു കാര്യം കണ്ടെത്തി കുളത്തില്‍ മു്ക്കിയെടുക്കും. എന്നാല്‍ ബാലചന്ദ്രമേനോന്‍ അത് ചെയ്യില്ല. പല നായികമാരെയും സിനിമയില്‍ അവതരിപ്പിച്ചു. ഇവരൊക്കെ തന്റെ സിനിമയിലൂടെ കഴിവ് തെളിയിച്ചു. ഒരു നായികയെ പോലും താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ താന്‍ സിനിമയില്‍ അവതരിപ്പിച്ച നായികമാര്‍ക്ക് രണ്ടാമതൊരിക്കല്‍ അവസരം കൊടുക്കാത്തതിന്റെ കാരണം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറയുന്നു.

More in Malayalam Breaking News

Trending

Recent

To Top