Connect with us

ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു..വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവന്‍

Malayalam

ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു..വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവന്‍

ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു..വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവന്‍

ബാലുവിന്റെ വിവാഹത്തിലേയ്ക്ക് വന്നാല്‍, തികച്ചും സാഹസികമായ ഒരു തീരുമാനം തന്നെ ആയിരുന്നു അത്. അന്ന് 19 വയസായിരുന്നു ബാലുവിന് പ്രായം. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന സമയം. ആ വിവാഹം ഞാനും ബാലുവിന്റെ അച്ഛനും ‘പഠിത്തം കഴിയട്ടേ’ എന്ന് പറഞ്ഞ് വിലക്കിയതാണ്. അതോടെ ആശയക്കുഴപ്പത്തിലായ ബാലുവിനെ അന്ന് വഴിതെറ്റിച്ച്‌ വിവാഹത്തിലേയ്ക്ക് എത്തിച്ചത് ഈ കൂട്ടുകാര്‍ ആയിരുന്നു. വിവാഹശേഷവും ബാലു വന്നിരുന്നു. പോസിറ്റീവ് എനര്‍ജി തേടിയാണ് വരുന്നതെന്നാണ് പറഞ്ഞിരുന്നത്. ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ജീവിതത്തില്‍ സന്തുഷ്ടനായിരുന്നില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കിയതെന്നും അമ്മാവന്‍ പറഞ്ഞു. ബാലു വിവാഹ മോചനത്തിന് ആഗ്രഹിച്ചിരുന്നു. പല തവണ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാലുവിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധം കാണില്ല. എന്നാല്‍, സുഹൃത്തുക്കളുടെ ചതി ബാലു തിരിച്ചറിഞ്ഞുകാണുമെന്നും അമ്മാവന്‍ പറയുന്നു. ബാലുവിന്റെ ആ അപ്രതീക്ഷിത അപകട മരണത്തിന് മുന്‍പു വരെ ബാലഭാസ്‌കറിന്റെ കുടുംബം അവന്റ സുഹൃത്തുക്കള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍, ബാലുവിന്റെ മരണത്തോടെ എല്ലാം തകിടം മറിഞ്ഞുവെന്നും ബാലുവിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാര്‍.

ഉറ്റ സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ബാലുവിന്റെ കുടുംബത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പെട്ടെന്നുള്ള ഈ മാറ്റത്തിലൂടെ ഞങ്ങള്‍ക്ക് അപകടം മണത്തുവെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ അച്ഛനെ അവന്റെ സുഹൃത്തുക്കളെല്ലാം ഏറെ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍, ബാലുവിന് അപകടം ഉണ്ടായതോടെ അവര്‍ക്കെല്ലാം അച്ഛന്‍ ശത്രുവിനെ പോലെയായിരുന്നു. വളരെ മോശം പെരുമാറ്റമാണ് പിന്നീട് അവരില്‍ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ബാലു ആശുപത്രിയില്‍ കിടന്ന ശേഷമുള്ള എല്ലാ നീക്കങ്ങളും തികച്ചും സംശയാസ്പദമായിരുന്നു. ബാലു അബോധാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുമ്ബോള്‍ ബാലുവിന്റെ വിരലടയാളം ചില കടലാസുകളില്‍ പതിപ്പിക്കാന്‍ സുഹൃത്തുക്കളും ഭാര്യവീട്ടുകാരും നീക്കം നടത്തിയെന്നും നഴ്‌സുമാര്‍ ഇടപെട്ടാണ് ഈ നീക്കം പൊളിച്ചതെന്നും അമ്മാവന്‍ ഒരു മാധ്യമത്തോട് സംസാരിക്കവേ വ്യക്തമാക്കി. ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അച്ഛനും വീട്ടുകാരും താമസിക്കുന്ന ബാലുവിന്റെ പേരിലുള്ള വീട് വിറ്റ് ആ തുക ഭാര്യയുടെ വീട്ടുകാരെ ഏല്‍പ്പിക്കണം എന്നതായിരുന്നു അത്. അപ്രതീക്ഷിതവും നടുക്കുന്നതുമായ ഒരു ആവശ്യമായിരുന്നു ഞങ്ങള്‍ക്ക് അത്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്ത് കെട്ടിയ പന്തലിന്റെ പണം നല്‍കാന്‍ ലക്ഷ്മിയുടെ വീട്ടുകാര്‍ അനുജനെ വിളിച്ചാണ് ആവശ്യപ്പെട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top